പാമ്പുകള്‍ സദാശിവന്റെ പിന്നാലെ ! സ്ഥിരമായി പാമ്പുകടിയേല്‍ക്കുന്ന ഒരാളുണ്ട് അടിമാലിയില്‍; കടിയേറ്റത് മുപ്പതിലധികം തവണ; അദ്ഭുതമനുഷ്യന്റെ വിശേഷങ്ങള്‍

അ​ടി​മാ​ലി: സ്ഥി​ര​മാ​യി പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്ന ഒ​രാ​ളു​ണ്ട് അ​ടി​മാ​ലി​യി​ൽ. ക​ള​രി​ക്ക​ൽ സ​ദാ​ശി​വ​നാ​ണ് ഈ ​അ​ദ്ഭു​ത​മ​നു​ഷ്യ​ൻ. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മു​പ്പ​തി​ല​ധി​കം ത​വ​ണ സ​ദാ​ശി​വ​നെ പാ​ന്പ് ക​ടി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു ര​ണ്ടു​ദി​വ​സം മു​ന്പ് സ​ദാ​ശി​വ​നെ പാ​ന്പു ക​ടി​ച്ചു.

വി​ഷ​മി​ല്ലാ​ത്ത പാ​ന്പു​ക​ൾ​മു​ത​ൽ ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പു​ക​ൾ​വ​രെ ത​ന്നെ ക​ടി​ക്കാ​ൻ തേ​ടി​യെ​ത്തു​മെ​ന്ന് സ​ദാ​ശി​വ​ൻ പ​റ​യു​ന്നു. പാ​ന്പി​നേ​യും പാ​ന്പു​ക​ടി​യേ​യു​മി​പ്പോ​ൾ ഭ​യ​മി​ല്ലെ​ങ്കി​ലും സ്ഥി​ര​മാ​യി പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്ന​തി​ന്‍റെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ ഉ​ണ്ടെ​ന്ന് സ​ദാ​ശി​വ​ൻ പ​റ​ഞ്ഞു.

ഓ​രോ​ത​വ​ണ പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്പോ​ഴും സ​ദാ​ശി​വ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്തു​ള്ള ഡോ. ​അ​ബ്ദു​ൾ സ​ലി​മി​ന്‍റെ വി​ഷ​ചി​ക​ത്സ​യാ​ണ്.
ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളാ​ണ് പാ​ന്പു​ക​ളെ സ​ദാ​ശി​വ​നി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച് പാ​ന്പു​ക​ടി​യേ​ൽ​ക്കാ​ൻ ഇ​ട​വ​രു​ത്തു​ന്ന​തെ​ന്ന് ഡോ. ​അ​ബ്ദു​ൾ സ​ലിം പ​റ​ഞ്ഞു. അ​ഞ്ചോ ആ​റോ വ​ർ​ഷം​മു​ന്പാ​ണ് ആ​ദ്യ​മാ​യി ത​ന്നെ പാ​ന്പ് ക​ടി​ച്ച​തെ​ന്നാ​ണ് സ​ദാ​ശി​വ​ന്‍റെ ഓ​ർ​മ.

പ​ച്ച​മ​രു​ന്നു​ക​ളും വി​ഷ​ക്ക​ല്ലു​ക​ളു​മാ​ണ് പാ​ന്പു​ക​ടി​യേ​ൽ​ക്കു​ന്പോ​ഴു​ള്ള ചി​കി​ത്സ. ഓ​രോ​ത​വ​ണ ക​ടി​യേ​ൽ​ക്കു​ന്പോ​ഴും ക​ഴി​ഞ്ഞ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് മ​ന​സ് കൈ​വ​രി​ച്ച ആ​ത്മ​ബ​ല​മാ​ണ് ചി​കി​ത്സ​ക്കൊ​പ്പം സ​ദാ​ശി​വ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ത്തു​ന്ന​ത്.

Related posts