“ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റ്റി​മ​റി​ച്ച യാ​ത്ര”; ഒ​രു പോ​ർ​ച്ചു​ഗീ​സ് സ​ഞ്ചാ​രി​യു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ…വീഡിയോ കാണാം !

ഇ​ന്ത്യ​യി​ലേ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര തി​രി​ക്കും മു​ൻ​പ് ല​ഭി​ച്ച മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് പോ​ർ​ച്ചു​ഗീ​സ് യാ​ത്രാ ബ്ലോ​ഗ​ർ. ഇ​ന്ത്യ​ക്കാ​രാ​യ പു​രു​ഷ​ന്മാ​രി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ത​ന്‍റെ മു​ൻ​ധാ​ര​ണ​ക​ളെ പൂ​ർ​ണ​മാ​യും മാ​റ്റി​മ​റി​ച്ചു​വെ​ന്ന് ‘ആ​ന’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​ൻ യാ​ത്ര​യ്ക്കി​ടെ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​ന ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

“നീ ​ത​നി​യെ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ക​യാ​ണോ? അ​വി​ടു​ത്തെ പു​രു​ഷ​ന്മാ​രെ സൂ​ക്ഷി​ക്ക​ണം” എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ആ​ന​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും, മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും, മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ​ല​രും ത​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും ആ​ന പ​റ​യു​ന്നു.

ഈ ​ഭ​യം കാ​ര​ണം യാ​ത്ര​യു​ടെ ആ​ദ്യ മാ​സ​ത്തി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന ശീ​ലം താ​ൻ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ മ​റ്റൊ​ന്നാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ ക​ണ്ടു​മു​ട്ടി​യ ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ ത​ന്നോ​ട് വ​ള​രെ സ്നേ​ഹ​ത്തോ​ടും സൗ​ഹൃ​ദ​ത്തോ​ടും കൂ​ടി​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഫോ​ൺ ത​രാ​റി​ലാ​യ​പ്പോ​ൾ ഒ​രു അ​പ​രി​ചി​ത​ൻ ര​ണ്ട് മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്ത് അ​ത് ശ​രി​യാ​ക്കി ന​ൽ​കി​യ അ​നു​ഭ​വ​വും ആ​ന പ​ങ്കു​വെ​ച്ചു. യാ​ത്ര​യി​ൽ ക​ണ്ടു​മു​ട്ടി​യ പ​ല​രും ഇ​പ്പോ​ൾ ത​ന്‍റെ ആ​ജീ​വ​നാ​ന്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നോ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നോ താ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. മ​റ്റ് യാ​ത്ര​ക്കാ​ർ നേ​രി​ട്ടി​ട്ടു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ളെ താ​ൻ നി​സാ​ര​വ​ത്ക​രി​ക്കു​ന്നി​ല്ലെ​ന്നും, എ​ന്നാ​ൽ വെ​റു​തെ ഭ​യം മ​ന​സി​ൽ വെ​ച്ച് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്ക​രു​തെ​ന്നാ​ണ് ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും അ​വ​ർ കു​റി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും ന​ല്ല​തും ചീ​ത്ത​യു​മാ​യ ആ​ളു​ക​ളു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ ന​ല്ല വ​ശ​ങ്ങ​ൾ കാ​ണി​ച്ചു​ത​ന്ന​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും പ​ല​രും ക​മ​ൻ്റ് ചെ​യ്തു. അ​തേ​സ​മ​യം, വി​ദേ​ശ വ​നി​ത​യ്ക്ക് ല​ഭി​ച്ച സു​ര​ക്ഷി​ത​മാ​യ അ​നു​ഭ​വ​ത്തെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴും യാ​ത്ര​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ചി​ല​ർ ഓ​ർ​മ്മി​പ്പി​ക്കു​ക​യും ചെ​യ്തു.

 

 

 

 

 

Related posts

Leave a Comment