അറിഞ്ഞിരുന്നില്ല ഉണ്ണീ ആരും പറഞ്ഞില്ല ! തന്നേക്കാള്‍ തന്നെ മനസ്സിലാക്കിയത് വിധു പ്രതാപെന്ന് റിമി ടോമി; താരം പറയുന്നതിങ്ങനെ…

ഗായികയായാണ് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയതെങ്കിലും അവതാരക, റിയാലിറ്റി ഷോ ജഡ്ജ്, സിനിമ നടി എന്നീ നിലകളിലും തിളങ്ങുന്ന താരമാണ് റിമി ടോമി.

എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലെ ചിങ്ങമാസം… എന്ന പാട്ടുപാടിയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.

പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി.

മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്. സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി.

തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ മിനി സ്‌ക്രീനില്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി തിളങ്ങി നില്‍ക്കുകയാണ് റിമി.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ റിമി ടോമിയുടെ പുതിയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. യുവ ഗായകനും സഹ വിധികര്‍ത്താവുമായ വിധു പ്രതാപിനെക്കുറിച്ചുള്ള റിമിയുടെ പോസ്റ്റാണ് വൈറലാകുന്നത്.

വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണ്.

എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ്‍ നീയാണ് എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു റിമിയുടെ കുറിപ്പ്.

വിധുവിന് ഒപ്പം റെക്കോര്‍ഡിംഗ് ടൈമിലുള്ള ഒരു ചിത്രമാണ് റിമി പങ്കുവച്ചുകൊണ്ടായിരുന്നു റിമിയുടെ കുറിപ്പ്. തൊട്ടു പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി.

നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നല്‍കുന്നുണ്ട്.

അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ഗായിക ജ്യോത്സ്‌നയും കമന്റുമായി എത്തിയിട്ടുണ്ട്. എന്തായാലും സംഗതി ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment