പ​ത്ത്മാ​സം നീ​ണ്ട ജോ​ലി അ​ന്വേ​ഷ​ണം, ഭാ​ര്യ​ക്കാ​യി നി​ർ​മി​ച്ച എ​ഐ ആ​പ്പ്; ഒ​ടു​വി​ൽ ല​ക്ഷ്യം ക​ണ്ടു, ലോ​ക​ത്തി​ന് സൗ​ജ​ന്യ​മാ​യി സ​മ്മാ​നി​ച്ചു !

നീ​ണ്ട പ​ത്തു​മാ​സ​ത്തെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലും ജോ​ലി ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച ഭാ​ര്യ​ക്ക് താ​ങ്ങാ​യി ഒ​രു ഭ​ർ​ത്താ​വ് നി​ർ​മി​ച്ച എ​ഐ ആ​പ്പ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഭാ​ര്യ​ക്കാ​യി താ​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ‘ഡൊ​സി​യ​ർ’ എ​ന്ന എ​ഐ ടൂ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ർ​ക്ക് ജോ​ലി ല​ഭി​ച്ച​തോ​ടെ, സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കാ​യി ഇ​ത് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ.

റെ​ഡ്ഡി​റ്റി​ലെ ഒ​രു ക​മ്മ്യൂ​ണി​റ്റി​യി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്. ജൂ​നി​യ​ർ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ ഭാ​ര്യ ഓ​രോ ക​മ്പ​നി​യി​ലെ​യും ഒ​ഴി​വു​ക​ൾ​ക്ക​നു​സ​രി​ച്ച് റ​സ്യൂ​മെ​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ത​യാ​റാ​ക്കു​ന്ന​ത് ക​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം മ​ന​സി​ൽ ഉ​ദി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

ലി​ങ്ക്ഡ്ഇ​ൻ, ഇ​ൻ​ഡീ​ഡ്, അ​ഡ്സു​ന തു​ട​ങ്ങി​യ ജോ​ബ് പോ​ർ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള ഒ​ഴി​വു​ക​ൾ ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ഈ ​ആ​പ്പി​ന് സാ​ധി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം റ​സ്യൂ​മെ, ക​വ​ർ ലെ​റ്റ​ർ, ആ​പ്ലി​ക്കേ​ഷ​ൻ ഇ​മെ​യി​ലു​ക​ൾ എ​ന്നി​വ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ സ്വ​യം ത​യാ​റാ​ക്കി ന​ൽ​കു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജോ​ലി അ​ന്വേ​ഷി​ച്ച് മ​ടു​ത്ത ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഈ ​എ​ഐ ടൂ​ൾ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Techie builds AI application tool for wife struggling to find work, she lands a job

Related posts

Leave a Comment