ഫാ​മൗ​സി​ലേ​ക്ക് ക​യ​റി​വ​ന്ന പു​ള്ളി​പ്പു​ലി​യെ തു​ര​ത്തി വ​ള​ർ​ത്തു​നാ​യ; നാ​യ​യു​ടെ ധൈ​ര്യ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ, വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഫാ​മൗ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന പു​ള്ളി​പ്പു​ലി​യെ ധീ​ര​ത​യോ​ടെ നേ​രി​ട്ട് വ​ള​ർ​ത്തു​നാ​യ. ല​ഖിം​പൂ​ർ ഖേ​രി ജി​ല്ല​യി​ലെ ബെ​ൽ​റ​യാ​ൻ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള മാ​ൻ​ജ്ര പു​ര​ബ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പു​ലി​യെ ക​ണ്ടി​ട്ടും ഭ​യ​ന്നോ​ടാ​തെ ഉ​റ​ക്കെ കു​ര​ച്ച് അ​തി​നെ തു​ര​ത്തി​യ ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

പു​ല​ർ​ച്ചെ 4 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫാം ​ഉ​ട​മ ഗു​ർ​മീ​ത് സിം​ഗ് ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ നാ​യ​യു​ടെ ക​ന​ത്ത കു​ര​കേ​ട്ടാ​ണ് ഉ​ണ​ർ​ന്ന​ത്. ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് ഫാ​മൗ​സി​ന്‍റെ മു​റ്റ​ത്തേ​ക്ക് പു​ള്ളി​പ്പു​ലി ക​യ​റി​വ​രു​ന്ന​ത് അ​ദ്ദേ​ഹം ക​ണ്ട​ത്.

സാ​ധാ​ര​ണ​യാ​യി വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ഇ​ര​യാ​ക്കാ​റു​ള്ള പു​ള്ളി​പ്പു​ലി​യാ​ണ് ഫാ​മൗ​സി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ നാ​യ​യു​ടെ ശ​ക്ത​മാ​യ നി​ല​വി​ളി​യും പ്ര​തി​രോ​ധ​വും ക​ണ്ട​തോ​ടെ പു​ലി ആ​ക്ര​മ​ണ​ത്തി​ന് മു​തി​രാ​തെ തി​രി​കെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഫാ​മൗ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

മ​നു​ഷ്യ​വാ​സ​മേ​ഖ​ല​യും വ​ന​വും അ​ടു​ത്തു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​പ​ട്ടി​ക​ൾ നേ​രി​ടു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. നാ​യ​യു​ടെ ധൈ​ര്യ​ത്തെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment