യാ​ത്ര​ക്കാ​രെ ചി​രി​പ്പി​ച്ച് കു​ടു​ക്കി പൈ​ല​റ്റ്; വി​മാ​ന​യാ​ത്ര​യി​ൽ റേ​ച്ച​ൽ പ​ക​ർ​ത്തി​യ ര​സ​ക​ര​മാ​യ ദൃശ്യങ്ങൾ മ​നം ക​വ​രു​ന്നു! വീ​ഡി​യോ വൈ​റ​ൽ

പ​തി​വ് വി​മാ​ന അ​റി​യി​പ്പ് രീ​തി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​മാ​ശ​ക​ൾ നി​റ​ച്ച സ​ന്ദേ​ശ​ത്തി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ മ​നം ക​വ​ർ​ന്ന് ഒ​രു ഡെ​ൽ​റ്റാ എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റ്. നി​ക് എ​ന്ന് പേ​രു​ള്ള പൈ​ല​റ്റാ​ണ് വി​മാ​ന​ത്തി​ലെ അ​റി​യി​പ്പി​ലൂ​ടെ യാ​ത്ര​ക്കാ​രെ ചി​രി​പ്പി​ച്ച​ത്. റേ​ച്ച​ൽ എ​ന്ന യാ​ത്ര​ക്കാ​രി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​ന​കം 4.7 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

വി​മാ​ന​ത്തി​ന്‍റെ വ​ല​തു​വ​ശ​ത്തെ ശു​ചി​മു​റി​യെ​ക്കു​റി​ച്ച് “വ്യൂ ​ഉ​ള്ള ഒ​രു ടോ​യ്‌​ല​റ്റ്” എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു കൊ​ണ്ടാ​ണ് പൈ​ല​റ്റ് ത​മാ​ശ​ക​ൾ തു​ട​ങ്ങി​യ​ത്. ജ​ന​ലി​ലൂ​ടെ ആ​രാ​ണ് പ​റ​ന്നു​പോ​കു​ന്ന​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ വി​ൻ​ഡോ ഷെ​യ്ഡ് താ​ഴെ​യി​ടു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം ത​മാ​ശ​യാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​മാ​നം ടാ​ക്സി ചെ​യ്യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന എ​ൻ​ജി​ൻ ശ​ബ്ദ​ത്തെ “സു​ഖ​മി​ല്ലാ​ത്ത തി​മിം​ഗ​ല​ത്തി​ന്‍റെ ശ​ബ്ദം” (Sick whale) എ​ന്നാ​ണ് പൈ​ല​റ്റ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ൽ വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ എ​ൻ​ജി​നു​ക​ൾ പൂ​ച്ച​ക്കു​ട്ടി​യെ​പ്പോ​ലെ മെ​ല്ലെ ശ​ബ്ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ശേ​ഷം കോ​ക്ക്പി​റ്റ് സ​ന്ദ​ർ​ശി​ക്കാ​നും ത​ന്‍റെ സീ​റ്റി​ലി​രു​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും കു​ട്ടി​ക​ൾ​ക്ക് പൈ​ല​റ്റ് അ​വ​സ​രം ന​ൽ​കി. ത​ന്‍റെ ജോ​ലി​യോ​ട് വ​ലി​യ ഇ​ഷ്ട​മാ​ണെ​ന്നും യാ​ത്ര​ക്കാ​രാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞ് നി​ർ​ത്തു​ന്ന പൈ​ല​റ്റി​ന് വ​ലി​യ ക​യ്യ​ടി​യാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ൽ ല​ഭി​ച്ച​ത്.

വി​മാ​ന​യാ​ത്ര​ക​ളി​ൽ ന​ൽ​കു​ന്ന വി​ര​സ​മാ​യ സു​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് പ​ക​രം യാ​ത്ര​ക്കാ​രെ ര​സി​പ്പി​ച്ച പൈ​ല​റ്റി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment