പ​ത്താം​ക്ലാ​സ് മാത്രം വി​ദ്യാ​ഭ്യാ​സം! മാ​റാ​രോ​ഗ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി ചി​കി​ത്സ; സോ​ഫി​മോ​ൾ ചെറിയ പുള്ളിയല്ല

പാ​ലോ​ട് : മാ​റാ​രോ​ഗ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ട​ത്തി​യ വ്യാ​ജ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.

പെ​രി​ങ്ങ​മ്മ​ല ഡീ​സ​ന്‍റു​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്ത് ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി​മോ​ൾ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ താ​മ​സി​ച്ച് ആ​ദ്യ ഭ​ർ​ത്താ​വു​മൊ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചി​കി​ത്സ ന​ട​ത്തു​ക​യും ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ​ശേ​ഷം ഇ​വ​ർ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​കി​ത്സ ന​ട​ത്തി വ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സോ​ഫി​യ റാ​വു​ത്ത​ർ, വൈ​ദ്യ ഫി​യ​റാ​വു​ത്ത​ർ ത​ല​ശേ​രി എ​ന്നീ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ളു​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഒ​രു മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ള​രി​മ​ർ​മ ഗു​രു​കു​ല​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​വ​രു​ടെ ത​ട്ടി​പ്പ്.

മ​ട​ത്ത​റ​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യു​ള്ള പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.​

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ജെ ​ഉ​മേ​ഷ്, പാ​ലോ​ട് ഇ​ൻ​സ്പ​ക്ട​ർ സി.​കെ. മ​നോ​ജ്, ജി​എ​സ്ഐ​മാ​രാ​യ ഇ​ർ​ഷാ​ദ്, ഷി​ബു, എ​എ​സ്ഐ​മാ​രാ​യ സ​ജു, അ​നി​ൽ​കു​മാ​ർ, എ​സ്‌​സി​പി​ഒ രാ​ജേ​ഷ്, പ്ര​ശാ​ന്ത്, സു​നി​ത, ന​സീ​ഹ​ത്ത് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment