ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച സോ​ളാ​ർ ലൈ​റ്റു​ക​ൾ മാ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പേ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി; പഞ്ചായത്തിന്‍റെ  അനാസ്ഥയ്ക്കെതിരേ നാട്ടുകാർ

മു​ണ്ട​ക്ക​യം: ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ല്ലേ പാ​ലം മു​ത​ൽ മു​പ്പ​ത്തി ഒ​ന്നാം മൈ​ൽ വ​രെ​യും 52 സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പിച്ചെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പേ ത​ന്നെ പ​കു​തി​ലേ​റെ​യും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. 2015 ന​വം​ബ​റി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​ാദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 14 ല​ക്ഷം മു​ട​ക്കി സ്ഥാ​പി​ച്ച​താ​ണ് സോ​ളാ​ർ ലൈ​റ്റു​ക​ൾ.

എ​ന്നാ​ൽ, ഇ​പ്പോ​ഴാ​ക​ട്ടെ അ​തി​ലൊ​ന്നു പോ​ലും പ്ര​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തി​ൽ കു​റേ ലൈ​റ്റു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ് ഉ​ള്ള​ത്.ക​ല്ലേപ്പാലം, സി​എം​സ് ജം​ഗ്ഷ​ൻ, പോ​സ്റ്റ് ഓ​ഫീ​സ്, വൈ​എം​സി​എ എ​ന്നി​വ​ിട​ങ്ങ​ളി​ലെ ലൈ​റ്റു​ക​ളു​ടെ ബാ​റ്ററി​ക​ൾ മോ​ഷ​ണം പോ​യ നി​ല​യി​ലാ​ണ്.

ചി​ല​താ​ക​ട്ടെ കാ​ട്ക​യ​റി​യ നി​ല​യി​ലും. ക​ല്ലേപ്പാ​ലം ജം​ഗ്ഷ​നി​ൽ ലൈ​റ്റു​ക​ൾ മ​റി​ഞ്ഞു കി​ട​ക്കു​ന്ന​ത് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള​ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കുന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ലൈ​റ്റു​ക​ൾ മൂ​ന്നു വ​ർ​ഷം തി​ക​യു​ന്ന​തി​ന് മു​ന്പു ത​ന്നെ 52 ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ടും ക​രാ​റു​കാ​രെ കൊ​ണ്ട് മെ​യി​ന്‍റ​ന​ൻ​സ് ചെ​യ്യി​പ്പി​ക്കു​ന്ന​തി​നോ ലൈ​റ്റു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​ക്യ​ത​രോ മു​ന്നോ​ട്ട് വ​രാ​ത്ത​താ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ മെ​യി​ന്‍റ​ന​ൻ​സി​ന് വ​ക​യി​രുത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ.് രാ​ജു പ​റ​യു​ന്ന​ത്.

Related posts