ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യാ​ഹ്ലാ​ദ​ത്തി​നി​ടെ ‘പാ​ക്കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്’ മു​ദ്രാ​വാ​ക്യം ! പോ​ലീ​സ് കേ​സെ​ടു​ത്തു…

ക​ര്‍​ണാ​ട​ക​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ‘പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്’ മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി​ക്കേ​ട്ട​ത് വി​വാ​ദ​മാ​കു​ന്നു.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബെ​ല​ഗാ​വി​യി​ലെ തി​ല​ക്വാ​ദി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് അ​ജ്ഞാ​ത​രാ​യ ചി​ല ആ​ളു​ക​ള്‍ പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ, പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഐ​പി​സി സെ​ക്ഷ​ന്‍ 153 പ്ര​കാ​രം പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment