സൗ​ദി​യി​ലെ നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ 85 ശതമാനവും വിദേശ തൊ​ഴി​ലാ​ളി​ക​ള്‍

റി​യാ​ദ്: സൗ​ദി​യി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​വ​രി​ല്‍ 85 ശ​ത​മാ​ന​വും വി​ദേ​ശി​ക​ളാ​ണെ​ന്ന് ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ന്‍​ഷു​റ​ൻ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 85.5 ശ​ത​മാ​നം വി​ദേ​ശി​ക​ളും ബാ​ക്കി സ്വ​ദേ​ശി​ക​ളു​മാ​ണ്.

സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന​ര ല​ക്ഷം പേ​രാ​ണ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ വ​നി​താ സാ​ന്നി​ധ്യം പു​രു​ഷ​ന്‍​മാ​രെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണ്. 23,90,000 പു​രു​ഷ​ന്‍​മാ​രും 1,54,200 സ്ത്രീ​ക​ളും ഈ ​മേ​ഖ​ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു.

Related posts

Leave a Comment