ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വ​ലി​യ ​ശ​ബ്ദ​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി വേ​ണ്ട; ഉ​ത്ത​ര​വി‌​റ​ക്കി മ​ധ്യ​പ്ര​ദേ​ശ്

ഭോ​പ്പാ​ല്‍: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വ​ലി​യ ശ​ബ്ദ​ത്തി​ല്‍ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ ന‌​പ​ടി‌​യു​ണ്ടാ​കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വ്.

മ​ധ്യ​പ്ര​ദേ​ശി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​നി​യ​ന്ത്രി​ത​മാ​യി ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​രോ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി​യും ദേ​ശീ​യ​ഹ​രി​ത ട്രി​ബ്യൂ​ണ​ലും നി​ര്‍​ദേ​ശി​ച്ച പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ ശ​ബ്ദ​തീ​വ്ര​ത പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അ​ഡീ​ഷ്ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് രാ​ജോ​റ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഹ​ന്‍ യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Related posts

Leave a Comment