സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച; ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ട്രാ​യ് 150 കോ​ടി രൂ​പ പി​ഴ​യി​ട്ടു

പ​ര​വൂ​ർ: സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​യ​യ്ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് 150 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ട്രാ​യ്.2020 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ര​യും തു​ക ഫൈ​ൻ ആ​യി ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ തെ​റ്റാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തി​നും ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത പ​രി സ്പാ​മ​ർ​മാ​രു​ടെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നു​മാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മു​തി​ർ​ന്ന​ത്.

ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ളി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് സ്പാം ​നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ട്രാ​യ് നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ട്രാ​യ് കൃ​ത്യ​മാ​യ ഓ​ഡി​റ്റ് ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​തി​ൽ നി​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ തെ​റ്റാ​യ രീ​തി​യി​ലാ​ണ് തീ​ർ​പ്പാ​ക്കി​യ​തെ​ന്നും ട്രാ​യ് അ​ധി​കൃ​ത​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 21 ല​ക്ഷ​ത്തി​ല​ധി​കം സ്പാ​മ​ർ​മാ​രെ ട്രാ​യ് ത​ന്നെ വിഛേ​ദി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഒ​രു ല​ക്ഷ​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.2024 ഓ​ഗ​സ്റ്റ് 13 -ന് ​ട്രാ​യ് പു​റ​പ്പെ​ടു​വി​ച്ച പു​തി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ ഫ​ല​മാ​യി ഏ​ക​ദേ​ശം 18.8 ല​ക്ഷം സ്പാ​മ​ർ​മാ​രു​ടെ ക​ണ​ക്ഷ​നു​ക​ൾ വിഛേ​ദി​ക്ക​പ്പെ​ട്ടു.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​വ​ർ​ക്ക് എ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​ൻ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ​ക്ക് ട്രാ​യ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ​ക്ഷ​നു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലെ ആ​ദ്യ മാ​ർ​ഗം. ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​യ​ച്ച​യാ​ളെ പൂ​ർ​ണ​മാ​യും ബ്ലാ​ക്ക് ലി​സ്റ്റ് ചെ​യ്യാ​നും അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ട്രാ​യ് ഒ​രു ആ​പ്പും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത ടെ​ലി​മാ​ർ​ക്ക​റ്റ​ർ​മാ​ർ ഇ​പ്പോ​ൾ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.എ​ന്നി​രു​ന്നാ​ലും പ​ത്ത് അ​ക്ക മൊ​ബൈ​ൽ ന​മ്പ​രു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വ്യ​ക്തി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ട്രാ​യ് ചൂ​ണ്ടി​ക്കാ​ട്ടി.

ഫോ​ണു​ക​ളി​ൽ ന​മ്പ​രു​ക​ൾ ബ്ലോ​ക്ക് ചെ​യ്താ​ൽ മാ​ത്രം സ്പാ​മ​ർ​മാ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. കാ​ര​ണം സ്പാ​മ​ർ​മാ​ർ പ​തി​വാ​യി അ​വ​രു​ടെ ന​മ്പ​രു​ക​ൾ മാ​റ്റി​യാ​ണ് ത​ട്ടി​പ്പു​ക​ൾ തു​ട​രു​ന്ന​ത്.ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളു​ക​ളോ സ​ന്ദേ​ശ​മോ ല​ഭി​ച്ചാ​ൽ ഏ​ഴ് ദി​വ​സ​ത്തി​ന​കം ഉ​പ​ഭോ​ക്താ​വി​ന് പ​രാ​തി ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്. മാ​ത്ര​മ​ല്ല ഇ​തി​ൽ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ട്രാ​യ് ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലാ​ണ് ടെ​ലി​കോം ഓ​പ്പ​റ്റേ​ർ​മാ​ർ വീ​ഴ്ച വ​രു​ന്നു​ന്ന​ത്.

മാ​ത്ര​മ​ല്ല പ്ര​മോ​ഷ​ണ​ൽ കോ​ളു​ക​ളെ ട്രാ​യ് അ​ടു​ത്തി​ടെ പ​ല ത​ട്ടു​ക​ളി​ലാ​യി ത​രം തി​രി​ച്ചി​ട്ടു​മു​ണ്ട്. ഇ​ത്ത​രം കോ​ളു​ക​ൾ​ക്ക് പ്ര​ത്യേ​ക സീ​രി​സ് ന​മ്പ​രു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.സാ​ധാ​ര​ണ​യു​ള്ള പ​ത്ത് അ​ക്ക മൊ​ബൈ​ൽ ന​മ്പ​രു​ക​ളി​ൽ നി​ന്ന് പ്ര​മോ​ഷ​ണ​ൽ കോ​ളു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ട്രാ​യ് മൊ​ബൈ​ൽ ഓ​പ്പ​റ്റേ​ർ​മാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.അ​തേ സ​മ​യം 150 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ ന​ട​പ​ടി​ക്ക് എ​തി​രേ മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment