ചി​ല​ന്തി വീ​ര്യം ! ബി​വ​റേ​ജി​ല്‍ നി​ന്നു വാ​ങ്ങി​യ മ​ദ്യ​ക്കു​പ്പി​യ്ക്കു​ള്ളി​ല്‍ ചി​ല​ന്തി; ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി തി​രി​കെ​യേ​ല്‍​പ്പി​ച്ചു…

ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്ന് വാ​ങ്ങി​യ മ​ദ്യ​ക്കു​പ്പി​ക്കു​ള്ളി​ല്‍ ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ദ്യം വാ​ങ്ങി​യ ആ​ള്‍ കു​പ്പി ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ​യേ​ല്‍​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍​ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് വാ​ങ്ങി​യ മ​ദ്യ കു​പ്പി​ക്കു​ള്ളി​ല്‍ ആ​ണ് ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ മ​ദ്യം വാ​ങ്ങി​യ ആ​ള്‍ കു​പ്പി തി​രി​കെ ഷോ​പ്പി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഈ ബാ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു മ​ദ്യ​ക്കു​പ്പി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​വാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബെ​ക്കാ​ര്‍​ഡി ലെ​മ​ന്‍ എ​ന്ന ബ്രാ​ന്‍​ഡി​ലു​ള്ള മ​ദ്യ​ത്തി​ലാ​ണ് ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്.

മ​ദ്യം വാ​ങ്ങി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് മ​ദ്യം​ക്കു​പ്പി പൊ​ട്ടി​ക്കാ​തെ ത​ന്നെ വാ​ങ്ങി​യ ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ ഏ​ല്‍​പ്പി​ച്ചു.

ഈ ​മ​ദ്യ​ക്കു​പ്പി ഇ​പ്പോ​ഴും പ​വ​ര്‍​ഹൌ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ലു​ണ്ട്. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ദ്യം വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​തെ​ന്നാ​ണ് ബെ​വ്‌​കോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി ഉ​യ​രു​മ്പോ​ള്‍ അ​തേ ബാ​ച്ചി​ല്‍​പ്പെ​ട്ട മ​ദ്യ​ത്തി​ന്റെ വി​ല്‍​പ്പ​ന നി​ര്‍​ത്തി വ​യ്ക്കു​ക​യാ​ണ് പ​തി​വെ​ങ്കി​ലും എ​ന്നാ​ല്‍ ഇ​വി​ടെ അ​തേ ബാ​ച്ചി​ലു​ള്ള മ​ദ്യം തു​ട​ര്‍​ന്നും വി​ല്‍​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ബെ​വ്‌​കോ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ പ്ര​മു​ഖ ബ്രാ​ന്‍​ഡി​ലെ മ​ദ്യ​ക്കു​പ്പി​ക്കു​ള്ളി​ല്‍ ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബെ​വ്‌​കോ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ങ്ങ​നെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​ട​ന​ടി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ബെ​വ്‌​കോ എം.​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment