സേ​വ​നം സൗ​ജ​ന്യ​മാ​ക്കി സാ​യ്

ന്യൂ​ഡ​ല്‍ഹി: ഐ​ഒ​എ​യും നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ സേ​വ​ന​വു​മാ​യി സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ.

സാ​യി​യു​ടെ സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഇ​നി മു​ത​ല്‍ ഐ​ഒ​എ​യ്ക്കും എ​ന്‍എ​സ്എ​ഫി​നും സൗ​ജ​ന്യ​മാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താം. എ​ന്നാ​ല്‍ ഭ​ക്ഷ​ണ​വും പാ​നീ​യങ്ങ​ളും മ​ത്സ​രം ന​ട​ത്തു​ന്ന​വ​ര്‍ ന​ല്ക​ണം. സ്റ്റേ​ഡി​യ​ങ്ങ​ള്‍ക്കു​ള്ള വാ​ട​ക സാ​യ് നേ​ര​ത്തെ​ത​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ര്‍ക്ക് ആ ​സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​കും. വൈ​ദ്യു​തി, ജ​ലം, ഹൗ​സ് കീ​പ്പിം​ഗ്, ഹോ​സ്റ്റ​ല്‍ എ​ന്നി​വ​യെ​ല്ലാം ഐ​ഒ​എ​യ്ക്കും എ​ന്‍എ​സ്എ​ഫി​നും ഇ​നി മു​ത​ല്‍ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.

കാ​യി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​ന​ങ്ങ​ള്‍ എ​ല്ലാം സാ​യ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ലാ​ണ് സ്‌​റ്റേ​ഡി​യ​ങ്ങ​ളു​ടെ വാ​ട​ക വേ​ണ്ടെ​ന്നു​വ​യ്ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment