കോവിഡ്-19: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഭീ​ഷ​ണി


മെ​ല്‍ബ​ണ്‍: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ഭീ​ഷ​ണി​യാ​യി കോ​വി​ഡ്-19. അ​ടു​ത്ത വ​ര്‍ഷ​ത്തെ ആ​ദ്യ ഗ്രാ​ന്‍സ്ലാം ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റ് റ​ദ്ദാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ ത​ല​വ​ന്‍ ക്രെ​യ്ഗ് ടൈ​ലി.

അ​ല്ലെ​ങ്കി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ആ​രാ​ധ​ക​രെ ഒ​ഴി​വാ​ക്കി മ​ത്സ​രം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍ന്നു​പി​ടി​ച്ച​തോ​ടെ മാ​ര്‍ച്ചി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ടെ​ന്നീ​സ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ അ​ടു​ത്ത വ​ര്‍ഷം ജ​നു​വ​രി​യി​ലാ​ണ് ന​ട​ക്കു​ക. എ​ന്നാ​ല്‍ ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റാ​യ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മേ​യി​ല്‍നി​ന്ന് സെ​പ്റ്റം​ബ​റി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വിം​ബി​ള്‍ഡ​ണ്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ന്യൂ​യോ​ര്‍ക്കി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കേ​ണ്ട യു​എ​സ് ഓ​പ്പ​ണി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ടു​ത്ത മാ​സം തീ​രു​മാ​ന​മെ​ടു​ക്കും.

പ​ക​ര്‍ച്ച​വ്യാ​ധി​യു​ടെ പി​ടി​യി​ല്‍നി​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ടെ​ന്നീ​സ് ഓ​സ്‌​ട്രേ​ലി​യ ചീ​ഫ് എ​ക്‌​സി​ക്യു​ട്ടി​വ് ടൈ​ലി പ​റ​ഞ്ഞ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ന​ട​ന്നി​ല്ലെ​ങ്കി​ല്‍ അ​തു മോ​ശം കാ​ര്യ​മാ​കും.

മ​റ്റൊ​ന്നു​ള്ള​ത് ക​ളി​ക്കാ​രെ​മാ​ത്രം ഇ​വി​ടെ​യെ​ത്തി​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി ക​ളി​പ്പി​ക്കു​ക​യും കൂ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ആ​രാ​ധ​ക​രെ ഒ​ഴി​വാ​ക്കി ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താം എ​ന്നു​ള്ള അ​വ​സ്ഥ​യു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​രു​ടെ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ടി​പി ടൂ​റും വ​നി​ത​ക​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഡ​ബ്ല്യു​ടി​എ​യും ജൂ​ലൈ പ​കു​തി വ​രെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 2020ല്‍ ​ഇ​നി ശേ​ഷി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ പൂ​ര്‍ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്നു സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​ക്കാ​ര്യം ടൈ​ലി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

Related posts

Leave a Comment