ച​തു​ര​പ്പ​യ​ർ കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ

മു​ഹ​മ്മ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കു​ക​യാ​ണ് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ. ക​ര​പ്പു​റ​ത്തെ ചൊ​രി​മ​ണ​ലി​ൽ ച​തു​ര​പ്പ​യ​ർ സ​മൃ​ദ്ധ​മാ​യി വി​ള​യി​ക്കാ​മെ​ന്നാ​ണ് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം.വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ച​തു​ര​പ്പ​യ​ർ കൃ​ഷി ന​ട​ത്തു​ന്ന​ത്.

പ്രോ​ട്ടീ​ൻ ക​ല​വ​റ​യാ​യ ച​തു​ര​പ്പ​യ​ർ ഏ​റെ നാ​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യും. മ​റ്റ് പ​യ​ർ ഇ​ന​ങ്ങ​ൾ​ക്ക് പ​രി​ച​ര​ണം പ്ര​ധാ​ന​മാ​ണെ​ങ്കി​ൽ ച​തു​ര​പ്പ​യ​റി​ന് അ​ത്ര​യും ശ്ര​ദ്ധ വേ​ണ്ട. ചാ​ണ​ക​പ്പൊ​ടി​യും ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്ക് പു​ളി​പ്പി​ച്ച​തു​മാ​ണ് പ്ര​ധാ​ന വ​ള​മെ​ന്ന് സ​ന്തോ​ഷ് പ​റ​യു​ന്നു.

മ​ഞ്ഞു​കാ​ല​മാ​ണ് ച​തു​ര​പ്പ​യ​ർ കൃ​ഷി​ക്ക് അ​നു​യോ​ജ്യം. മു​ള​യ്ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ങ്കി​ലും പി​ന്നീ​ട് ചെ​റി​യ ശ്ര​ദ്ധ മ​തി. പോ​ഷ​ക മൂ​ല്യ​മു​ള്ള​തി​നാ​ൽ ച​തു​രപ്പയ​റി​ന്‍റെ ഇ​ല​യും ക​റി​ക്ക് എ​ടു​ക്കാ​റു​ണ്ട്.ടെ​റ​സി​ൽ പ​ട​വ​ല കൃ​ഷി ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

വീ​ടി​ന്‍റെ നാ​ലു ഭാ​ഗ​ത്തും പ​ട​വ​ലം വി​ള​ഞ്ഞുകി​ട​ക്കു​ന്ന​ത് വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രുന്നു. വാ​ഴ, വ​ഴു​ത​ന, പീ​ച്ചി​ൽ, കു​ക്കും​ബ​ർ, കാ​ന്താ​രി എ​ന്നി​ങ്ങ​നെ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്.

​മ്പൂ​ട്ടാ​ൻ, അ​വ​ക്കാ​ഡോ, ഫാ​ഷ​ൻ ഫ്രൂ​ട്ട്, മാ​ങ്കോ​സ്റ്റി​ൻ, മി​റാ​ക്കി​ൾ ഫ്രൂ​ട്ട്, ബെ​യ​ർ ആ​പ്പി​ൾ, ഓ​റ​ഞ്ച് എ​ന്നി​വ​യും സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ന് ചാ​രു​ത​യേ​കു​ന്നു. കേ​ര​ള മ​ത്സ്യത്തൊഴി​ലാ​ളി കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റായ സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​വ​യ്ക്കു​ന്നു.മു​ഹ​മ്മ കൃ​ഷി ഓ​ഫീ​സ​ർ പി.​എം. കൃ​ഷ്ണ കൃ​ഷി​ക്കു​വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു.

Related posts

Leave a Comment