ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യെ വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി

ച​ങ്ങ​നാ​ശേ​രി: പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്കു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യെ വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​ത്തി​ക്കാ​നി​ൽ​നി​ന്നു ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ഈ ​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.

ആ​രാ​ധ​നാ​ക്ര​മ​പ​ര​വും ആ​ത്മീ​യ​വു​മാ​യ പ്രാ​ധാ​ന്യം, ച​രി​ത്ര​പ​ര​വും ക​ലാ​പ​ര​വു​മാ​യ മൂ​ല്യം, വ​ലി​പ്പ​വും സൗ​ക​ര്യ​ങ്ങ​ളും, മ​തി​യാ​യ ശു​ശ്രൂ​ഷ​ക​രും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു പ​ള്ളി​യെ ക​ത്തോ​ലി​ക്ക സ​ഭ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ​ത​ന്നെ ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ച്ചി​ട്ടു​ണ്ട്.

ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ൽ ആ ​ദേ​വാ​ല​യ​ത്തി​ന് മാ​ർ​പാ​പ്പ​യോ​ടും സ​ഭ​യോ​ടു​മു​ള്ള ആ​ത്മീ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കും. ബ​സി​ലി​ക്ക പ​ള്ളി​ക​ൾ​ക്കു പൊ​തു​വേ ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട പ്ര​ത്യേ​ക തി​രു​നാ​ളു​ക​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചി​ഹ്ന​ങ്ങ​ളും ഉ​ണ്ടാ​കും. മ​ധ്യ​കേ​ര​ള​ത്തി​ലെ​ത​ന്നെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി. ഇ​വി​ടെ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഏ​റെ പ്ര​സി​ദ്ധ​മാ​ണ്.

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഏ​റി​യ​തോ​ടെ​യാ​ണ് പൗ​രാ​ണി​ക​മാ​യ പ​ഴ​യ പ​ള്ളി​ക്കു പ​ക​രം പു​തി​യ പ​ള്ളി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 51,000-ത്തി​ല​ധി​കം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​പു​തി​യ പ​ള്ളി കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​ക​ളി​ൽ ഒ​ന്നാ​യി ക​രു​ത​പ്പെ​ടു​ന്നു. അ​ടു​ത്ത ന​വം​ബ​ർ 21നാ​ണ് പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ ന​ട​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യാ​ണ് പു​തി​യ പ​ള്ളി​യു​ടെ ശി​ല ആ​ശീ​ർ​വ​ദി​ച്ച​ത്.

നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​ധു​നി​ക കാ​ല​ത്താ​ണ് അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള പാ​റേ​ൽ പ​ള്ളി രൂ​പം കൊ​ള്ളു​ന്ന​ത്. ഈ ​ദേ​വാ​ല​യ​ത്തേ​ക്കാ​ൾ പ​ഴ​ക്ക​വും പാ​ര​മ്പ​ര്യ​മു​ള്ള ധാ​രാ​ളം മ​ത-​ആ​ത്മീ​യ​കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ വേ​റെ​യു​ണ്ട്. പ​ക്ഷേ, അ​വ​യ്ക്കൊ​ന്നും കി​ട്ടി​യ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ഒ​രു സ്ഥാ​നം ച​ങ്ങ​നാ​ശേ​രി​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ൽ പാ​റേ​ൽ പ​ള്ളി​ക്കു കി​ട്ടി.

മൂ​ന്നു പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ ഇ​തി​നു പി​ന്നി​ൽ കാ​ണാം. 1. ജാ​തി മ​ത വ​ർ​ഗ​വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടു​ത്തെ മ​നു​ഷ്യ​ർ​ക്കി​ട​യി​ലു​ള്ള മാ​താ​വി​നു നേ​ർ​ക്കു​ള്ള വ​ണ​ക്കം. 2. ഈ ​പ​ള്ളി​യു​ടെ സ്ഥാ​പ​ക​ർ ഭാ​വ​ന ചെ​യ്ത തീ​ർ​ത്ഥാ​ന കേ​ന്ദ്രം എ​ന്ന സ​ങ്ക​ല്പം. ഒ​രു ക​ര​യു​ടെ​യോ സ്ഥ​ല​ത്തി​ന്‍റെ​യോ ഇ​ട​വ​ക പ​ള്ളി എ​ന്ന​ത​ല്ല; മ​റി​ച്ച് സ​ക​ല ജ​ന​ങ്ങ​ളു​ടെ​യും പ്രാ​ർ​ഥ​നാ​ല​യം എ​ന്ന​താ​ണ് സ്ഥാ​പ​ക​രു​ടെ ല​ക്ഷ്യം. 3. കാ​ർ​ണി​വ​ൽ (ബ​ഹ​ള സ​ന്തോ​ഷം) സ്വ​ഭാ​വ​മു​ള്ള പെ​രു​നാ​ൾ. മ​താ​ത്മ​ക​ത​യും ഭൗ​തി​ക​ത​യും ആ​ത്മീ​യ​ത​യും ഇ​വി​ടെ ആ​ന​ന്ദ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്നു. പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്ക് ഇ​ര​ട്ടി മ​ധു​രം പ​ക​രു​ക​യാ​ണ് ബ​സി​ലി​ക്ക പ്ര​ഖ്യാ​പ​നം.

Related posts

Leave a Comment