സ്റ്റെ​ര്‍ലിം​ഗി​ന് അ​വാ​ര്‍ഡ്

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഇം​ഗ്ല​ണ്ട് ഫോ​ര്‍വേ​ഡ് റ​ഹീം സ്റ്റെ​ര്‍ലിം​ഗി​ന് ഈ ​വ​ര്‍ഷ​ത്തെ ദ ​ഇ​ന്‍റ​ഗ്രി​റ്റി ആ​ന്‍ഡ് ഇം​പാ​ക്ട് അ​വാ​ര്‍ഡ്. വം​ശീ​യാ​ധി​ക്ഷേ​പം ഉ​ള്‍പ്പെ​ടെ​ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ന്ന​തി​നാ​ണ് ബി​ടി സ്‌​പോ​ര്‍ട് ഇ​ന്‍ഡ​സ്ട്രി അ​വാ​ര്‍ഡ് ന​ല്കു​ന്ന​ത്.

കാ​യി​ക ലോ​ക​ത്ത് വം​ശീ​യാ​ധി​ക്ഷേ​പം ഇ​ല്ലാ​താ​ക്കാ​ന്‍ ശ​ക്ത​മാ​യി പോ​രാ​ടു​ന്ന ഫു​ട്‌​ബോ​ള​റാ​ണ് സ്റ്റെര്‍ലിം​ഗ്. ഫു​ട്‌​ബോ​ളി​ല്‍ ഇ​ത് ഇ​ല്ലാ​താ​ക്കാ​ന്‍ താ​രം പു​തി​യ നി​ര്‍ദേ​ശ​വും മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ക​ളി​ക്ക​ള​ത്തി​ല്‍ ക​ളി​ക്കാ​ര്‍ നേ​രി​ടു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ തു​റ​ന്നു​പ​റ​യ​ണ​മെ​ന്ന് ഇം​ഗ്ലീ​ഷ്താ​രം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന ആ​രാ​ധ​ക​രു​ള്ള ക്ല​ബ്ബി​ന്‍റെ ഒ​മ്പ​ത് പോ​യി​ന്‍റ് കു​റ​യ്ക്ക​ണ​മെ​ന്നും കൂ​ടാ​തെ ക്ല​ബ്ബി​നെ കാ​ണി​ക​ളി​ല്ലാ​ത്ത അടച്ചിട്ട സ്റ്റേഡിയത്തിൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​പ്പി​ക്ക​ണ​മെ​ന്നുമുള്ള ആ​വ​ശ്യം താ​രം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഡൗ ​ജോ​ണ്‍സ് സ്‌​പോ​ര്‍ട്‌​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ണ് ഈ ​അ​വാ​ര്‍ഡി​ന്‍റെ സ്ഥാ​പ​ക​ന്‍. വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ സ്റ്റെ​ര്‍ലിം​ഗി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Related posts