അ​ടൂ​രി​ൽ തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം;  അറവു മാലിന്യങ്ങൾ റോഡരുകിൽ തള്ളുന്നതാണ് പ്രധാനകാരണമെന്ന് നാട്ടുകാർ;  മൗനം നടിച്ച് അധികൃതർ

അ​ടൂ​ർ: അ​ടൂ​രി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടി വ​രു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന യാ​ത്രി​ക​ര്‍​ക്കും, കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വെ​ല്ലു​വി​ളി​യാ​യാ​ണ് നാ​യ്ക്ക​ളു​ടെ നി​ര​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം. പു​ല​ര്‍​ച്ചെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍, പ​ത്ര, പാ​ൽ​വി​ത​ര​ണ​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​റ​കെ ഓ​ടു​ന്ന​തു മൂ​ലം പ​ല​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി അ​ടൂ​ർ ടൗ​ണി​ലും ബൈ​പാ​സി​ലും തെ​രു​വു നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​ണ്.

റോ​ഡ​രി​കി​ല്‍ ത​ള്ളു​ന്ന അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ഭ​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​വ ഇ​വി​ട​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത്. തെ​രു​വ് നാ​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ പാ​ലി​ക്കു​ന്ന നി​സം​ഗ മ​നോ​ഭാ​വം ജ​ന​ങ്ങ​ളെ ക്ഷു​ഭി​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Related posts