മുണ്ടു മടക്കികുത്തി മന്ത്രി റോ‌ഡിലിറങ്ങി..!  കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കിന് പി​ഡ​ബ്ല്യു​ഡി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് മ​ന്ത്രി സുധാകരൻ

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ൽ പി​ഡ​ബ്ല്യു​ഡി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ര​ക​ര​ൻ. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​ത് ക​ള​ക്ട​റും പോ​ലീ​സും ചേ​ർ​ന്നാ​ണ്. കൊ​ച്ചി​യി​ലെ റോ​ഡു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ന്നെ​ന്ന് പ​റ​യാ​നാ​കി​ല്ല.

പ​ല റോ​ഡു​ക​ളി​ലെ​യും വി​വി​ധ​യി​ട​ങ്ങ​ളാ​ണു ത​ക​ർ​ന്നി​ട്ടു​ള്ള​ത്. അ​ടി​യ​ന്ത​ര നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​ഴ് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ​യും വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​മൂ​ല​വും ഗ​താ​ഗ​ത കു​രു​ക്കി​ൽ ന​ട്ടം തി​രി​യു​ന്ന വൈ​റ്റി​ല-​അ​രൂ​ർ ബൈ​പ്പാ​സി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ണ്ട​ന്നൂ​ർ മേ​ൽ​പ്പാ​ലം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ഴ് മാ​സം​കൂ​ടി വേ​ണ്ടി​വ​രും. മ​ഴ​യ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ടാ​റിം​ഗ് ന​ട​ത്തു​ക പ്ര​യാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts