തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ൽ സു​ധീ​ര്‍ ക​ര​മ​ന ഇ​ട​ത് സ്വ​ത​ന്ത്ര​ൻ; വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് സു​ധീ​ര്‍ ക​ര​മ​ന


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലെ ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി സു​ധീ​ര്‍ ക​ര​മ​ന​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. പൊ​തു സ്വ​ത​ന്ത്ര​നെ തേ​ടി ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് സു​ധീ​ര്‍ ക​ര​മ​ന​യെ സി​പി​എം ക​ണ്ടെ​ത്തി​യ​ത്.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നാ​യി​രു​ന്നു സീ​റ്റ് ന​ല്‍​കി​യി​രു​ന്ന​ത്. ആ​ന്‍റ​ണി രാ​ജു​വി​ന് അ​യോ​ഗ്യ​ത വ​ന്ന​തോ​ടെ വേ​റെ സ്ഥാ​നാ​ര്‍​ത്ഥി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​അ​തോ​ടെ സി​പി​എം സീ​റ്റ് എ​ടു​ക്കു​ക​യും ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യാ​യ സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ത്ഥി​യാ​യി തീ​രു​മാ​നി​ക്കു​ക​യാ​യു​മാ​യി​രു​ന്നു. ച​ല​ച്ചി​ത്ര ന​ട​ന്‍ ക​ര​മ​ന ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​രു​ടെ മ​ക​നാ​ണ് സു​ധീ​ര്‍ ക​ര​മ​ന.

സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ത്ഥി​യാ​യി തീ​രു​മാ​നി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലെ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി സി​എം​പി​യി​ലെ സി.​പി. ജോ​ണും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യി​ലെ ക​ര​മ​ന ജ​യ​നു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

താ​ന്‍ ജ​നി​ച്ച് വ​ള​ര്‍​ന്ന സ്ഥ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം. ഇ​വി​ട​ത്തെ ഓ​രോ മു​ക്കും മൂ​ല​യും പ​രി​ചി​ത​മാ​ണ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന​കാ​ഴ്ച​പ്പാ​ടും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ന​ന്നാ​യി ത​നി​ക്ക​റി​യാം. അ​തി​നെ​ല്ലാം പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും- സു​ധീ​ര്‍ ക​ര​മ​ന പ​റ​ഞ്ഞു. യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലു​ള്ള രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യം ത​നി​ക്കു​ണ്ട്.

എ​സ്എ​ഫ്‌​ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നാ​ലു​ട​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment