ബാഗ്ദാദി കൊല്ലപ്പെട്ടപ്പോഴും ഐഎസിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനായി പരിശ്രമിച്ചു ! നിമിഷയും ഇജാസിന്റെ ഭാര്യ റാഫിലയും സഹപാഠികള്‍; അഫ്ഗാനിലെ ജയിലില്‍ ചാവേറാക്രമണം നടത്തിയ ഇജാസ് ചില്ലറപ്പുള്ളിയല്ല…

അഫ്ഗാനിസ്ഥാന്‍ ജയിലില്‍ ചാവേറാക്രമണം നടത്തിയ മലയാളി ഡോക്ടര്‍ കൊടുംഭീകരനായിരുന്നുവെന്ന് വിവരം. എന്‍ഐഎ കൊടുംകുറ്റവാളിയെന്ന് കണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയത്.

കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കിഴക്കന്‍ അഫ്ഗാനില്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ സെന്‍ട്രല്‍ ജയിലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നു.

മൂന്ന് ഇന്ത്യക്കാരും മൂന്ന് അഫ്ഗാന്‍കാരും മൂന്ന് താജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ഐഎസ് ഇന്നലെ ഭീകരരുടെ ചിത്രവും പുറത്തുവിട്ടു. തടവില്‍ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയില്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി തടവുകാര്‍ രക്ഷപ്പെട്ടു. ഒരു ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ജയില്‍ കവാടത്തില്‍ ഇടിച്ചുകയറ്റി ചാവേര്‍ ആയി. കൂട്ടാളികള്‍ സുരക്ഷാ സേനയ്ക്ക് നേരെ തുരുതുരാ വെടിവച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ എല്ലാ ഭീകരരെയും വധിച്ചതായി അഫ്ഗാന്‍ സൈനിക മേധാവി ജനറല്‍ യാസീന്‍ സിയ അറിയിച്ചു.

2015ലാണ് ഇജാസ് ഐഎസില്‍ ചേരുന്നത്. ഇതിനായി 2016 മെയ് 21ന് കുടുംബസമേതം രാജ്യം വിട്ടു. ഭാര്യ റഫീല (30), ആറ് വയസുള്ള മകന്‍, സഹോദരന്‍ പി.കെ. ഷിഹാസ് (32), ഭാര്യ മംഗളൂരു ഉള്ളാള്‍ സ്വദേശി അജ്മല (24) എന്നിവരെയും കൂട്ടി. ഇജാസും ഭാര്യയും ഡോക്ടര്‍മാരാണ്. തീവ്ര ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു.

സംഘത്തില്‍ കണ്ണൂര്‍, പാലക്കാട് നിന്നുള്‍പ്പെടെ 21 പേരുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ ഉടുംമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് (38) ആയിരുന്നു സംഘത്തലവന്‍. ഇയാള്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐസിസിന് ക്ഷീണമുണ്ടായി. ഇതോടെയാണ് സ്ത്രീകള്‍ അടക്കം അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്.

എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഇജാസും കൂട്ടാളികളും തയ്യാറായില്ല. ഇതിന്റെ ഭാഗമായാണ് ജയില്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇജാസ് നാട്ടിലെ ബന്ധുക്കളുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. സംഘത്തിലെ പി.കെ. അഷ്ഫാക്ക് ടെലിഗ്രാം ആപ്പിലൂടെ പൊതുപ്രവര്‍ത്തകന്‍ ബി.സി.എ റഹ്മാന്‍ വഴി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.

ഇജാസിനെയും തങ്ങള്‍ക്കൊപ്പമുള്ള മറ്റ് പുരുഷന്മാരേയും ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നുവെന്ന് റഫീല ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ചാനലുകളോട് പറഞ്ഞിരുന്നു. അത് വ്യാജമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തങ്ങള്‍ ഐഎസ് ക്യാമ്പിലുണ്ടെന്നും ഖിലാഫത്തിനായാണ് വന്നിരിക്കുന്നതെന്നും 2016ല്‍ ഇവര്‍ കുടുംബത്തിന് ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്തു.

ആ സമയത്ത് ഭീകരര്‍ക്കായി അവിടെ ക്ലിനിക്കും ഇജാസ് നടത്തുന്നുണ്ടായിരുന്നു. അബ്ദുല്‍ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, ഷഫിസുദ്ദീന്‍, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം, സഹോദരന്‍ ബെക്‌സണ്‍ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

കാസര്‍കോട് ചന്ദേര പൊലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാന കേസുകളെല്ലാം എന്‍.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്.

തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്കിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്നു പോയവര്‍ അഫ്ഗാനില്‍ ജിഹാദികള്‍ക്കു വേണ്ട സഹായം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇജാസ് നാട്ടില്‍നിന്ന് പോകുമ്പോള്‍ ഭാര്യ രഹൈല മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. പാലക്കാട് യാക്കര സ്വദേശി ഈസയേയും മതംമാറി ഇയാളുടെ ഭാര്യയായ കാസര്‍കോട്ടെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരസ്പരം പരിചയപ്പെടുത്തിയത് റാഷിദാണ്.

പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്‌ളാസിലെത്തിച്ചതും റാഷിദാണ്. ഡോ. ഇജാസിന്റെ ഭാര്യ റഫീലയുടെ സഹപാഠിയാണ് ഫാത്തിമ.

കാസര്‍കോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റല്‍ കോളേജിലാണ് ഇവരൊന്നിച്ച് പഠിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു അബ്ദുള്‍ റഷീദിന്റെ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നിരുന്നതെന്നാണ് സൂചനകള്‍.

Related posts

Leave a Comment