ക​ണ്ണീ​രി​ൽ മു​ങ്ങി ളാ​ക്കാ​ട്ടൂ​ർ; കോ​ട്ട​യ​ത്ത് ക​ള​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു; മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച് മ​ക​ൻ

കോ​ട്ട​യം: ളാ​ക്കാ​ട്ടൂ​രി​ൽ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ തോ​മ​സ് എ​ബ്ര​ഹാ​മും (50) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

തോ​മ​സി​ന്‍റെ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. മ​ക​ൻ നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചി​റ​പ്പു​റ​ത്ത് തോ​മ​സ് എ​ബ്ര​ഹാം, ഭാ​ര്യ ജോ​സ്ന, മൂ​ത്ത മ​ക​ൾ മ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​രി​യ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​മ്മ ജോ​സ്ന​യും മ​രി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

ക​ഴി​ഞ്ഞ ജൂ​ലൈ 13-നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​സ്ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​ള്ളി​ൽ ക​ള​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കു​ക എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കു​ടും​ബ​ത്തെ ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ർ​ഷ​ക​നാ​യ തോ​മ​സും, പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ജോ​സ്ന​യും ചേ​ർ​ന്നാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. മ​രി​ച്ച മ​രി​യ മാ​റ്റ​ക്ക​ര എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. പാ​മ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. ഏ​ത് വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ബ​ന്ധ​പ്പെ​ടു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056

Related posts

Leave a Comment