ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി ! മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സണ്ണിലിയോണ്‍; ഇക്കാര്യം പുറത്തു വിട്ടത് സാക്ഷാല്‍ സണ്ണി തന്നെ…

ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ പുറത്തുവന്നു. താരറാണി സണ്ണിലിയോണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്കെത്തുന്നത്. സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും. കേരളത്തില്‍ സണ്ണി ലിയോണിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇവരെയെല്ലാം ഈ വാര്‍ത്ത സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച.

Related posts