മറ്റുള്ളവരുടെ കണ്ണ് നനയിച്ചുകൊണ്ടല്ലല്ലോ ആളുകളെ ചിരിപ്പിക്കേണ്ടത്! അതെന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു; സുരാജ് വെഞ്ഞാറമ്മൂടിനും പ്രമുഖ ചാനലിനുമെതിരെ കേസ് കൊടുക്കുമെന്നറിയിച്ച് സന്തോഷ് പണ്ഡിറ്റ്

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കോമഡി പ്രോഗ്രാം സംപ്രേക്ഷണം ചെയ്ത മഴവില്‍ മനോരമ ചാനലിനും പരിപാടിയുടെ അവതാരകന്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനുമെതിരെ കേസ് കൊടുക്കുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. ഇതേക്കുറിച്ചന്വേഷിച്ച രാഷ്ട്രദീപിക പ്രതിനിധിയോട് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിങ്ങനെ…

‘പ്രളയദിനങ്ങളില്‍ തുടങ്ങിവച്ച ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. ഇപ്പോഴും സഹായങ്ങളുമായി വിവിധ കേന്ദ്രങ്ങളിലൂടെ യാത്രയിലാണ്. അതിനിടെയാണ് ചില സുഹൃത്തുക്കള്‍ ഇങ്ങനെയൊരു പ്രോഗ്രാമിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

പ്രോഗ്രാം കണ്ടപ്പോള്‍ തീര്‍ത്തും അപമാനകരമായി തോന്നി. ചാനലധികൃതര്‍ക്കും പരിപാടിയുമായി ബന്ധപ്പെട്ടവര്‍ക്കുമെല്ലാം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതുവരെയായും മറുപടിയൊന്നും കിട്ടാത്തതിനിലാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.

മിമിക്രി എന്ന വാക്കു തന്നെ ഉണ്ടായത് മിമിക് എന്ന വാക്കില്‍ നിന്നാണ് അതാകട്ടെ ഒരാളുടെ വാക്കുകളെയോ ഭാവത്തെയോ അനുകരിക്കുക എന്നാണ്. പക്ഷേ ഈ പ്രോഗ്രാമില്‍ അവര്‍ ചെയ്തത് ഒരു കലാകാരനെ കൊണ്ടുവന്ന് എന്റെ സിനിമകളെയും പാട്ടിനെയുമുള്‍പ്പെടെ അപമാനിക്കലായിരുന്നു. അതിന് ആള്‍മാറാട്ടം എന്നാണ് പറയേണ്ടത്.

മറ്റൊരാളെ അപമാനിക്കുന്നവരെ കലാകാരന്‍ എന്ന് വിളിക്കാന്‍ സാധിക്കില്ല. പക്ഷേ ഈ പ്രോഗ്രാമില്‍ എന്നെ അപമാനിച്ച വ്യക്തിയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയും അയാളുടെ പ്രകടനത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുകയുമാണ് അവതാരകനായ സുരാജ് വെഞ്ഞാറമ്മൂട് ചെയ്തത്.

കൂടാതെ തന്റെ അടുത്ത സിനിമയില്‍ തീര്‍ച്ചയായും ചാന്‍സ് കൊടുക്കാമെന്നും വാക്കു കൊടുത്തു. എന്നെ കൊച്ചാക്കി കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതായാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. മറ്റുള്ളവരുടെ കണ്ണ് നനയിച്ചുകൊണ്ടല്ലല്ലോ ആളുകളെ ചിരിപ്പിക്കേണ്ടത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലും സന്തോഷ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് വ്യക്തിന്മേല് അവര്‍ക്കെതിരെ കേസ് ഫയല് ചെയ്യുവാ9 നിരവധി ആരാധകര് ആവശ്യപ്പെട്ടിരുന്നു..എന്നാല് പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ4ത്തനങ്ങളിലായതിനാല് ഈ വിഷയങ്ങളില് ഇടപെട്ട് കേസ് കൊടുക്കുവാ9 വൈകി..

ഇപ്പോള് ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‌ക്കെതിരേയും കേസ് കൊടുക്കുവാ9 തീരുമാനിച്ചു…

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും…എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി…

വേദനിക്കുന്നവരുടെ കണ്ണീരൊപ്പൂന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍…മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍… സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള് നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്…

Related posts