ആഘോഷം സങ്കടക്കടലിലേക്ക്..!  ന​ട​ന്‍ സൂ​ര്യ​യു​ടെ ജന്മദിനാഘോഷം; ബാ​ന​ര്‍ കെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾക്ക് ദാരുണാന്ത്യം

 

അ​മ​രാ​വ​തി: ന​ട​ന്‍ സൂ​ര്യ​യുടെ ജന്മദിനം ആഘോഷമാക്കുന്നതിന്‍റെ ഭാഗമായി  ബാ​ന​ര്‍ കെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്  രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പാ​ല്‍​പ്പ​നാ​ട് ജി​ല്ല​യി​ലെ മോ​പ്പു​ല​വാ​രി​പ്പാ​ലം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

 

നാ​ക്ക വെ​ങ്കി​ടേ​ഷ്, പോ​ലൂ​രി സാ​യി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൂ​ര്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ബാ​ന​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

 

മ​രി​ച്ച ഇ​രു​വ​രും ന​ര​സ​റോ​പേ​ട്ട​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ന​ര​സ​റോ​പേ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍.

Related posts

Leave a Comment