പാ​യി​പ്പാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തിന്‍റെ ഭ​ര​ണം വ​നി​ത​ക​ളു​ടെ കൈ​ക​ളി​ൽ;  16അം​ഗ  ക​മ്മി​റ്റി​യി​ൽ 9 ​പേ​ർ വ​നി​ത​കൾ


ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം വ​നി​ത​ക​ൾ ക​യ്യ​ട​ക്കി. പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ​മോ​ൾ റോ​ബി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ന​ത്ത് സ​ലിം, ക്ഷേ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​നി എം.​ജോ​സ​ഫ്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ളി​മ്മ ജോ​സ​ഫ് എ​ന്നീ വ​നി​ത​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ര​ഥ്യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.

ര​ണ്ടു​മാ​സം മു​ന്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ.​ഒൗ​സേ​ഫ് അ​ടു​ത്തി​ടെ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ സീ​നാ​മോ​ൾ റോ​ബി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും എ​സ്.​ല​ത​യെ​ന്ന വ​നി​ത​യാ​ണ്. 16അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഒ​ന്പ​തു​പേ​രും വ​നി​ത​ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​നു​ണ്ട്.

സ്വ​പ്ന ബി​ജു പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വി​ഭാ​ഗ​ത്തി​ലെ സ്വ​പ്ന ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വ​ത്സ​മ്മ കു​ഞ്ഞു​മോ​ൻ ധാ​ര​ണ പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് സ്വ​പ്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്നു കേ​ര​ള​കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ് ഈ ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. 16അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ സ്വ​പ്ന ബി​ജു​വി​ന് ഒ​ന്പ​തും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നു​ജ​ക്ക് നാ​ലും വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു ബി​ജെ​പി അം​ഗ​വും ര​ണ്ട് സ്വ​ത​ന്ത്ര​രും വോ​ട്ടെ​ടു​പ്പി​ൽനി​ന്നു വി​ട്ടു​നി​ന്നു.

Related posts