‘അ​മ്മ’​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷം: അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ള്ള​ക്ക​ഥ​ക​ളും ചെ​ളി​വാ​രി എ​റി​യ​ലും; ശ്വേ​ത​യ്‌​ക്കും കു​ക്കു​വി​നു​മെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി​മാ​ര്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷം. മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ശ്വേ​ത മേ​നോ​നെ​തി​രെ​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഒ​രു വി​ഭാ​ഗം ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി. കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍, രാ​ഷ്‌​ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്ക​ൽ, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ഷ ഹ​സീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, മാ​ല പാ​ര്‍​വ​തി, മാ​യ വി​ശ്വ​നാ​ഥ് എ​ന്നീ ന​ടി​മാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

ശ്വേ​ത മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​ല​വി​ല്‍ വ​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ട​തി താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ള്‍ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തേ​ക്കാ​ള്‍ സ്വ​ന്തം നേ​ട്ട​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ന​ടി​മാ​രു​ടെ ആ​രോ​പ​ണം. ‘പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ഈ​ഗോ ക്ലാ​ഷ്…​ര​ണ്ടു​പേ​രും ര​ണ്ടു ചേ​രി​യി​ലാ​യി നി​ന്ന് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ള്ള​ക്ക​ഥ​ക​ളും ചെ​ളി​വാ​രി എ​റി​യു​ക​യാ​ണ്- എ​ന്ന് ന​ടി​മാ​ര്‍ ആ​രോ​പി​ച്ചു.

മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​താ​യും ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ന​ടി​മാ​ര്‍ പ​റ​യു​ന്നു. ‘ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്ന് ക​ണ​ക്കി​ന്‍റെ ഒ​രു പേ​ജ് ലീ​ക് ആ​യി​ട്ടു​ണ്ട്. അ​തി​ല്‍ 60 ല​ക്ഷ​ത്തി​നു മേ​ലെ ക​ണ​ക്കി​ല്ലാ​തെ വ​ന്നി​ട്ടു​ണ്ട്’ എ​ന്ന് ബാ​ബു​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യം ഇ​വ​ര്‍ പ​രാ​മ​ര്‍​ശി​ച്ചു.

യോ​ഗ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ത​യാ​റാ​യി​ല്ലെ​ന്നും മൈ​ക്ക് പോ​ലും നി​ഷേ​ധി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ‘ബാ​ബു​രാ​ജ് സം​സാ​രി​ക്കാ​ന്‍ സ​മ​യം കൊ​ടു​ക്കു​ന്നി​ല്ല, പ്ര​സി​ഡ​ന്‍റ് അ​വി​ടെ നി​ന്നി​ട്ട് പ​ച്ച മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഇ​രി​ക്ക​ടാ ഇ​രി​ക്ക​ടാ അ​വി​ടെ എ​ന്ന് പ​റ​യു​ന്ന​തു പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​ത്’ എ​ന്നും ന​ടി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

സം​ഘ​ട​ന​യ്ക്ക് പു​റ​ത്തു​ള്ള ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ 15 കോ​ടി രൂ​പ സ്വീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​മെ​ന്നും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ അ​ജ​ണ്ട​ക​ള്‍ അ​മ്മ സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മാ​ല പാ​ര്‍​വ​തി വ്യ​ക്ത​മാ​ക്കി. ബി​ജെ​പി നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു കൊ​ണ്ടാ​ണ് മാ​ല പാ​ര്‍​വ​തി സം​സാ​രി​ച്ച​ത്.

അ​ന്‍​സി​ബ​യെ ഒ​രു മു​സ്‌​ലിം നാ​മ​ധാ​രി എ​ന്ന നി​ല​യി​ല്‍ വ​ര്‍​ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നും ഇ​ത് കേ​ര​ള​ത്തി​ല്‍ പു​തി​യൊ​രു “കേ​ര​ള സ്റ്റോ​റി’ സൃ​ഷ്ടി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ത​നി​ക്ക് ഭീ​ഷ​ണി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് മാ​ലാ പാ​ര്‍​വ​തി വെ​ളി​പ്പെ​ടു​ത്തി.

ശ്വേ​ത മേ​നോ​ന്‍റെ ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് ആ​ണെ​ന്ന് അ​ന്‍​സി​ബ വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ വ​രി​ക​യും അ​ദ്ദേ​ഹം രാ​ജി വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

സം​ഘ​ട​ന​യു​ടെ കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കാ​നാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി നി​ല​വി​ല്‍ വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 26ന് ​ലോ​ഞ്ച് ചെ​യ്ത സ​ഞ്ജീ​വ​നി പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി വ​ന്ന​ത്.

മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ക​മ്മി​റ്റി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യാ​യി മാ​റി​യ​ത് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടോ മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. സം​ഘ​ട​ന​യ്ക്ക് പു​റ​ത്തു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രാ​ജി​വെ​ച്ച​ത്. അ​തി​നാ​ല്‍ സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ശ്വേ​ത മേ​നോ​ന്‍റെ ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അ​വ​രു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് പാ​സ് ആ​യി​ല്ല. സാ​മ്പ​ത്തി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ന്‍ പ​റ്റി​ല്ല. ആ ​ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​റോ​ണി ഡേ​വി​ഡ്, ആ​ശ അ​ര​വി​ന്ദ് എ​ന്നി​വ​രെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് സ​ഞ്ജീ​വ​നി പ​ദ്ധ​തി തു​ട​രാ​നാ​യാ​ണ് എ​ന്ന് അ​ന്‍​സി​ബ പ​റ​ഞ്ഞു.

മാ​യ വി​ശ്വ​നാ​ഥ്, ബാ​ബു​രാ​ജ്, സി​ദ്ദി​ഖ്, അ​പ്പ ഹാ​ജ, മ​ജീ​ദ് എ​ന്നി​വ​ര്‍ അ​ശ്ലീ​ലം പ​റ​ഞ്ഞു​വെ​ന്ന ശ്വേ​ത​യു​ടെ ഓ​ഡി​യോ ക്ലി​പ്പി​ന് ഉ​ഷ ഹ​സീ​ന മ​റു​പ​ടി ന​ല്‍​കി. ശ്വേ​ത മേ​നോ​നെ കേ​ള്‍​ക്കാ​ന്‍ സ്ത്രീ​ക​ള്‍ ത​യാ​റാ​യി​രു​ന്നു. യോ​ഗ​ത്തി​ന് മു​മ്പ് ത​ന്നെ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ശ്വേ​ത ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. തീ​ര്‍​ച്ച​യാ​യി​ട്ടും കൂ​ടെ നി​ല്‍​ക്കു​മെ​ന്നും നീ​തി എ​വി​ടെ​യാ​ണോ അ​വി​ടെ നി​ല്‍​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ചൊ​ന്നും അ​വ​ര്‍ സം​സാ​രി​ച്ചി​ല്ല.

നേ​രെ നോ​ക്കി​യാ​ല്‍ കീ​രി​യും പാ​മ്പു​മാ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി അം​ഗ​ങ്ങ​ള്‍ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഒ​രു​മി​ച്ച് വേ​ദി​യി​ല്‍ ഇ​രു​ന്ന​ത്. സം​സാ​രി​ച്ച​തു​മു​ഴു​വ​നും അ​വ​രെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് എ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment