കായംകുളം: ബിയർപാർലറിൽ അതിക്രമം നടത്തി ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കായംകുളം പത്തിയൂർ ചിറയിൽ വീട്ടിൽ ഫ്രീക്കൻ സോനു എന്നു വിളിക്കുന്ന വിശാഖ് ആണ് അറസ്റ്റിലായത്. കായംകുളം, കരീലക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി അക്രമം, കഠിന ദേഹോപദ്രവം, ലഹരി വിപണനം എന്നീ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ബിയർ പാർലറിൽ കഴിഞ്ഞദിവസം നടന്ന അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് കരീലക്കുളങ്ങര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്ഐ നിതിൻ, അൻവർ സാദിഖ്, പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അനീഷ്, അജയ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
