നയന്‍താരയ്ക്ക് ഏഴ് അസിസ്റ്റന്റ് ! മുംബൈയില്‍ നിന്നുള്ള മേക്കപ്പ്മാനില്ലാതെ ആന്‍ഡ്രിയയ്ക്ക് പറ്റില്ല; തലയ്ക്ക് ‘തലക്കനം’;സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നിര്‍മാതാവ്…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് തമിഴ് സിനിമാനിര്‍മാതാവ് കെ രാജന്‍. നയന്‍താര, അജിത്ത്, തൃഷ, ആന്‍ഡ്രിയ എന്നീ താരങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം. താരങ്ങള്‍ക്ക് അഹങ്കാരമാണെന്നും നിര്‍മാതാവിനെ ഗൗനിക്കാതെയാണ് പല താരങ്ങളും ഇടപെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സൂപ്പര്‍താരമായ ശേഷം അഭിനയിച്ച സിനിമയുടെ ഓഡിയോ റിലീസിനു വരില്ലെന്ന നിലപാടാണ് അജിത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങളുടേത് വലിയ അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ ശ്രമിക്കൂ. പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്ന ആളായിരുന്നു എംജിആര്‍. അങ്ങനെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍, ഇന്നത്തെ കാലത്ത് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നവര്‍ ഇല്ല എന്നു തന്നെ പറയാമെന്നും ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ എന്ന് പറയുന്നവരാണ് ഉള്ളതെന്നും…

Read More