ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തെ വത്തിക്കാന്‍ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതോടെ, ഇന്ത്യയിലെ 37-ാമത്തെ മൈനര്‍ ബസിലിക്ക സ്ഥാനമാണ് പാറേല്‍ പള്ളിക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ മാര്‍പാപ്പ അംഗീകരിച്ച 36 മൈനര്‍ ബസിലിക്കകളാണ് നിലവിലുള്ളത്. ലത്തീന്‍ സഭയ്ക്ക് 30, സീറോമലബാര്‍ സഭയ്ക്ക് അഞ്ച്, സീറോ മലങ്കര സഭയ്ക്ക് ഒന്ന് എന്ന ക്രമത്തിലാണ് ബസിലിക്കകള്‍. പാറേല്‍ പള്ളികൂടി ആകുമ്പോള്‍ ബസിലിക്കകളുടെ എണ്ണം 37ആയി ഉയരും. കേരളത്തില്‍ നിലവില്‍ 12 ബസിലിക്കകളാണുള്ളത്. മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈൻ ബസിലിക്ക എന്ന പേരിൽ അറിയപ്പെടും ഇനി മുതല്‍ മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്റൈൻ ബസിലിക്ക എന്ന പേരിലാകും ഈ പള്ളി അറിയപ്പെടുന്നത്. ആരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാന്‍ കാര്യാലയ മാണ് പാറേല്പള്ളിക്ക് ബസിലിക്ക പദവി അനുവദിച്ചത്. പാറേല്‍ മര്‍ത്ത് മറിയം വലിയ പള്ളിയുടെ കൂദാശാ ദിനമായ നവംബര്‍ 21ന്…
Read More