പാ​​റേ​​ല്‍​ പള്ളി​​ ഇന്ത്യയിലെ 37-ാമ​​ത്തെ മൈ​​ന​​ര്‍ ബ​​സി​​ലി​​ക്ക

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തെ വ​ത്തി​ക്കാ​ന്‍ ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​തോ​ടെ, ഇ​ന്ത്യ​യി​ലെ 37-ാമ​ത്തെ മൈ​ന​ര്‍ ബ​സി​ലി​ക്ക സ്ഥാ​ന​മാ​ണ് പാ​റേ​ല്‍ പ​ള്ളി​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ മാ​ര്‍​പാ​പ്പ അം​ഗീ​ക​രി​ച്ച 36 മൈ​ന​ര്‍ ബ​സി​ലി​ക്ക​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ല​ത്തീ​ന്‍ സ​ഭ​യ്ക്ക് 30, സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്ക് അ​ഞ്ച്, സീ​റോ മ​ല​ങ്ക​ര സ​ഭ​യ്ക്ക് ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ലാ​ണ് ബ​സി​ലി​ക്ക​ക​ള്‍. പാ​റേ​ല്‍ പ​ള്ളി​കൂ​ടി ആ​കു​മ്പോ​ള്‍ ബ​സി​ലി​ക്ക​ക​ളു​ടെ എ​ണ്ണം 37ആ​യി ഉ​യ​രും. കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ 12 ബ​സി​ലി​ക്ക​ക​ളാ​ണു​ള്ള​ത്.

മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ൻ ബ​സി​ലി​ക്ക എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും

ഇ​നി മു​ത​ല്‍ മ​ര്‍​ത്ത് മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍​സെ​പ്ഷ​ന്‍ ഷ്റൈ​ൻ ബ​സി​ലി​ക്ക എ​ന്ന പേ​രി​ലാ​കും ഈ ​പ​ള്ളി അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​രാ​ധ​ന​യ്ക്കും കൂ​ദാ​ശ​ക​ളു​ടെ അ​ച്ച​ട​ക്ക​ത്തി​നു​മാ​യു​ള്ള വ​ത്തി​ക്കാ​ന്‍ കാ​ര്യാ​ല​യ മാ​ണ് പാ​റേ​ല്‍​പ​ള്ളി​ക്ക് ബ​സി​ലി​ക്ക പ​ദ​വി അ​നു​വ​ദി​ച്ച​ത്.

പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം വ​ലി​യ പ​ള്ളി​യു​ടെ കൂ​ദാ​ശാ ദി​ന​മാ​യ ന​വം​ബ​ര്‍ 21ന് ​ബ​സി​ലി​ക്കാ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തും. പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ള്ളി​ക​ള്‍​ക്ക് മാ​ര്‍​പാ​പ്പ ന​ല്‍​കു​ന്ന ഓ​ണ​റ​റി ബ​ഹു​മ​തി പാ​റേ​ല്‍ പ​ള്ളി​ക്കു കൈ​വ​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ര​ണ്ടാ​മ​ത്തെ ബ​സി​ലി​ക്ക​യാ​ണ് പാ​റേ​ല്‍ പ​ള്ളി. ആ​ദ്യ​ത്തെ ബ​സി​ലി​ക്ക ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യാ​ണ്. പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ളു​ടെ​യും തി​രു​ക്ക​ര്‍​മ​ങ്ങ​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ളു​ടെ അ​റി​യി​പ്പ് പി​ന്നീ​ടു​ണ്ടാ​കു​മെ​ന്ന് അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് അ​റി​യി​ച്ചു.

വി​ശ്വാ​സീ സ​മൂ​ഹ​ത്തി​ന് ആ​ത്മ​നി​ര്‍​വൃ​തി

ച​ങ്ങ​നാ​ശേ​രി: പാ​റ​മേ​ല്‍ പ​ണി​ത പാ​റേ​ല്‍ പ​ള്ളി ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്കു​യ​രു​ന്പോ​ൾ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ആ​ത്മ​നി​ര്‍​വൃ​തി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ന​വം​ബ​ര്‍ 21ന് ​കൂ​ദാ​ശാ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പാ​റേ​ല്‍​പ​ള്ളി​ക്ക് വ​ത്തി​ക്കാ​നി​ല്‍​നി​ന്ന് മൈ​ന​ര്‍ ബ​സ​ലി​ക്കാ പ​ദ​വി ല​ഭി​ക്കു​ന്ന​ത്.

ഒ​രു​നൂ​റ്റാ​ണ്ട് മു​മ്പ് ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡ​രി​കി​ല്‍ എ​സ്ബി സ്‌​കൂ​ളി​നും കു​രി​ശും​മൂ​ടി​നു​മി​ട​യി​ല്‍ പാ​റ​യ്ക്ക​ല്‍ എ​ന്നും പാ​റ​യി​ല്‍ എ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​നാ​ലാ​ണ് പാ​റേ​ല്‍ പ​ള്ളി എ​ന്ന​പേ​രു ല​ഭി​ച്ച​ത്. ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ പൗ​രാ​ണി​ക​ത​യും ച​രി​ത്ര​പാ​ര​മ്പ​ര്യ​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യും വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ഹൃ​ദ​യ​നി​ര്‍​ഭ​ര​വും ച​രി​ത്ര​പ്ര​സി​ദ്ധ​വു​മാ​ണ്.

ച​മ്പ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യും പാ​റേ​ല്‍ പ​ള്ളി​യും ഉ​ള്‍​പ്പെ​ടെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് ര​ണ്ട് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.

പ​ള്ളി സ്ഥാ​പ​ന​ത്തി​ന്‍റെ 122-ാം വാ​ര്‍​ഷി​ക നി​റ​വി​ല്‍ വ​ത്തി​ക്കാ​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അം​ഗീ​കാ​രം

ഒ​മ്പ​താം പീ​യൂ​സ് മാ​ര്‍​പാ​പ്പ പ​രി​ശു​ദ്ധ മ​റി​യം അ​മ​ലോ​ത്ഭ​വ​യാ​ണെ​ന്ന സ​ത്യം പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി​യു​ടെ സ്മാ​ര​ക​മാ​യി 1904ലാ​ണ് അ​ന്ന​ത്തെ ബി​ഷ​പ്പാ​യി​രു​ന്ന മാ​ര്‍ മാ​ത്യു മാ​ക്കീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്ക​രി പാ​റേ​ല്‍ പ​ള്ളി സ്ഥാ​പി​ച്ച​ത്. 1906 ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് ആ​ദ്യ പ​ള്ളി​യു​ടെ കൂ​ദാ​ശ. പ​ള്ളി സ്ഥാ​പ​ന​ത്തി​ന്‍റെ 122-ാം വാ​ര്‍​ഷി​ക നി​റ​വി​ലാ​ണ് ബ​സ​ലി​ക്ക പ​ദ​വി ല​ഭി​ക്കു​ന്ന​ത്.

1972 പു​തി​യ ദേ​വാ​ല​യ​ത്തി​ന് അ​ന്ന​ത്തെ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. 1974ല്‍ ​അ​ദ്ദേ​ഹം​ത​ന്നെ കൂ​ദാ​ശാ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. 1977ല്‍ ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി.

1981 ജൂ​ണ്‍ ഒ​ന്നി​ന് പാ​റേ​ല്‍ പ​ള്ളി സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. 1904 മു​ത​ലു​ള്ള പാ​ര​മ്പ​ര്യ​മാ​ണ് പാ​റേ​ല്‍​പ​ള്ളി തി​രു​നാ​ളി​നു​ള്ള​ത്.

കേ​ര​ള വാ​സ്തു​ശി​ല്പ ക​ല​യു​ടെ മ​നോ​ഹാ​രി​ത തു​ളു​ന്പു​ന്ന പ​ള്ളി

2014ലാ​ണ് പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം അ​ന്ന​ത്തെ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര്‍​വ​ഹി​ച്ച​ത്. പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം വ​ലി​യ​പ​ള്ളി, അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി, നി​ത്യാ​രാ​ധ​നാ ചാ​പ്പ​ല്‍, കു​മ്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ്, ആ​രാ​ധ​ന, പ്രാ​ര്‍​ഥ​ന, തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദം എ​ന്നി​ങ്ങ​നെ മൂ​ന്നു നി​ല​ക​ളി​ലാ​യി കേ​ര​ള വാ​സ്തു​ശി​ല്പ ശൈ​ലി​യു​ടെ മ​നോ​ഹാ​രി​ത തു​ളു​മ്പു​ന്ന രീ​തി​യി​ലാ​ണ് പാ​റേ​ല്‍ ദേ​വാ​ല​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​വാ​യി​രം​പേ​ര്‍​ക്ക് ഒ​രേ​സ​മ​യം തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​തി​യ ദേ​വാ​ല​യ​ത്തി​നു​ണ്ട്.

മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ഫ്രാ​ന്‍​സി​ല്‍​നി​ന്ന് എ​ത്തി​ച്ച​ത്

ചെ​ത്തി​പ്പു​ഴ കൊ​വേ​ന്ത​യു​ടെ ശ്രേ​ഷ്ഠ​നാ​യി​രു​ന്ന എ​സ്ത​ഫാ​നോ​സ​ച്ച​ന്‍ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ക​ത്തി​ട​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി ഫ്രാ​ന്‍​സി​ല്‍​നി​ന്ന് അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ മൂ​ന്നു തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ആ​ലോ​ചി​ച്ചു. വ​ലു​പ്പ​ത്തി​ലും കാ​ഴ്ച​യി​ലും സാ​മ്യ​മു​ള്ള മൂ​ന്നു രൂ​പ​ങ്ങ​ളും ചെ​ത്തി​പ്പു​ഴ​യി​ല്‍ വ​ന്നു​ചേ​ര്‍​ന്നു. ക​ലാ​ഭം​ഗി​യി​ല്‍ ഏ​റ്റ​വും മി​ക​വു​ള്ള രൂ​പം ച​ങ്ങ​നാ​ശേ​രി​യി​ല്‍ പ്ര​തി​ഷ്ഠി​ക്കാ​ന്‍ ചെ​ത്തി​പ്പു​ഴ കൊ​വേ​ന്ത​യി​ല്‍ സൂ​ക്ഷി​ച്ചു.

തു​ട​ര്‍​ന്ന് രൂ​പം ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​യി​ല്‍ സൂ​ക്ഷി​ച്ചു. 1904 ഒ​ക്‌​ടോ​ബ​ര്‍ മു​പ്പ​തി​ന് മാ​ര്‍ മാ​ത്യു മാ​ക്കീ​ല്‍ മെ​ത്രാ​ന്‍ തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​ച്ചു. അ​തി​ന്‍റെ 122-ാം വാ​ര്‍​ഷി​കം നാ​ളെ​യാ​ണ്.

ആ ​വ​ര്‍​ഷം ഡി​സം​ബ​ർ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം മാ​ര്‍ മാ​ത്യു മാ​ക്കി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ്, അ​ങ്ങാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി ച​ന്ത​ക്ക​ട​വി​ലെ കു​രി​ശു​പ​ള്ളി​യി​ല്‍ പ്ര​തി​ഷ്ഠി​ച്ചു. പ​ട്ട​ണം മു​ഴു​വ​ന്‍ ദീ​പ​ക്കാ​ഴ്ച​ക​ളാ​ല്‍ അ​ല​ങ്ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. പാ​റേ​ല്‍ പ​ള്ളി​യു​ടെ ആ​ദ്യ​പ​ള്ളി സ്ഥാ​പ​ന​ത്തോ​ടു​ചേ​ര്‍​ന്ന് മാ​താ​വി​ന്‍റെ രൂ​പം ആ​ഘോ​ഷ​മാ​യി പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ച​താ​യി ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്നു.

സ​മ്പൂ​ർ​ണ ബൈ​ബി​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും

പാ​റേ​ൽ പ​ള്ളി​യു​ടെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ക​ൺ​വീ​ന​ർ​ക്കും സെ​ക്ര​ട്ട​റി​ക്കും സ​മ്പൂ​ർ​ണ ബൈ​ബി​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. 3001 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളാ​ണ് അ​തി​രൂ​പ​ത​യി​ലു​ള്ള​ത്.

ബ​സി​ലി​ക്കാ പ​ദ​വി ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

പാ​റേ​ല്‍ മ​ര്‍​ത്ത് മ​റി​യം വ​ലി​യ​പ​ള്ളി​യു​ടെ കൂ​ദാ​ശാ​ദി​ന​മാ​യ ന​വം​ബ​ര്‍ 21ന് ​ബ​സി​ലി​ക്കാ പ​ദ​വി​യും പു​തി​യ നാ​മ​വും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ്യം വ​ഴി ഈ ​ദേ​ശ​ത്തി​നു ല​ഭി​ച്ച വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​മാ​യി ഈ ​പ​ദ​വി​യെ കാ​ണു​ന്നു.
-മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന​മെ​ന്ന് മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള വ​ണ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ വി​ശ്വാ​സി​ക​ള്‍ ത​ല​മു​റ​ക​ളാ​യി തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന പു​ണ്യ​സ്ഥാ​ന​മാ​ണ് പാ​റേ​ല്‍​പ​ള്ളി. ഈ ​അം​ഗീ​കാ​രം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്കും സീ​റോ മ​ല​ബാ​ര്‍ സ​ഭ​യ്ക്കും മു​ഴു​വ​ന്‍ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​ണ്.
-മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍

Related posts

Leave a Comment