മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞു​ട​ച്ച അ​ച്ഛ​നെ മ​ക​ൾ ത​ല​യ്ക്ക​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി

സൂ​റ​ത്ത്: മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. അ​മ്രോ​ലി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​മേ​ഷ്‌​സി​ൻ​ഹ് കൈ​ലാ​ഷ്‌​സി​ൻ​ഹ് രാ​ജ്പു​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ക​ൾ കാ​ജ​ലി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടു​ജോ​ലി​ക​ളെ​ച്ചൊ​ല്ലി അ​ച്ഛ​നും മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ പി​താ​വ് മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി നി​ല​ത്തേ​ക്ക് എ​റി​ഞ്ഞു. ഇ​തോ​ടെ കാ​ജ​ൽ കു​ക്ക​റി​ന്‍റെ അ​ട​പ്പു​പ​യോ​ഗി​ച്ച് പി​താ​വി​ന്‍റെ ത​ല​യ്ക്ക് പ​ല​ത​വ​ണ അ​ടി​ക്കു​ക​യും അ​ടു​ക്ക​ള​യി​ലെ ക​ത്തി​യു​പ​യോ​ഗി​ച്ച് വ​യ​റ്റി​ൽ കു​ത്തു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ഷ്‌​സി​ൻ​ഹ് വീ​ടി​ന് പു​റ​ത്തേ​ക്ക് ന​ട​ന്നെ​ങ്കി​ലും അ​ൽ​പ​ദൂ​രം പി​ന്നി​ട്ട​തോ​ടെ കു​ഴ​ഞ്ഞു​വീ​ണു. കു​ടും​ബാം​ഗ​ങ്ങ​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ര​മേ​ഷ്‌​സി​ൻ​ഹി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത കാ​ജ​ൽ നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Read More