പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തെ​ന്ന് സെ​ക്ര​ട്ട​റി ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​തി​രെ സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ വി​വാ​ദ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യ​ത്.

പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ കൂ​ട്ടാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​റി​ല്ലെ​ന്നും സെ​ക്ര​ട്ട​റി​യെ പ​ല കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കാ​റി​ല്ലെ​ന്നും സാ​ജു ജോ​ർ​ജ് മൊ​ഴി ന​ൽ​കി. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​യു​മാ​യി ചേ​ർ​ന്നാ​ണ് ചെ​യ​ർ​മാ​ൻ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം കൈ​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നും സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സെ​ക്ര​ട്ട​റി അ​റി​യാ​തെ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ചെ​യ​ർ​മാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

ഈ ​കേ​സി​ൽ പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​നെ​യും മ​റ്റ് ചി​ല ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും ക്രൈം​ബ്രാ​ഞ്ച് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​യ​ർ​മാ​നെ കൂ​ടാ​തെ മ​റ്റ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളും ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് ചെ​യ​ർ​മാ​ൻ പ​ല തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്ത​തെ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി, റി​ട്ട. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി. ​സ​തീ​ഷ് എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment