വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമായി 22 കോടിയിലധികം ക്രൈസ്തവ വിശ്വാസികൾ കടുത്ത പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധസംഘടനയായ “എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ). സംഘടന പുറത്തുവിട്ട ‘പീഡിപ്പിക്കപ്പെടുന്നവരും വിസ്മരിക്കപ്പെടുന്നവരും: 2024-2026’ എന്ന സമഗ്ര പഠനറിപ്പോർട്ടിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആഗോളതലത്തിൽ 41.3 കോടി ക്രൈസ്തവർ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നേരിടുമ്പോൾ, പഠനം നടത്തിയ 18 രാജ്യങ്ങളിൽ 55 ശതമാനത്തിലും സ്ഥിതിഗതികൾ മുൻ വർഷങ്ങളേക്കാൾ ദയനീയമായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠനവിധേയമാക്കിയ ഒരു രാജ്യത്തുപോലും സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ. സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണു ക്രൈസ്തവവിരുദ്ധ അക്രമങ്ങളുടെയും തീവ്രവാദത്തിന്റെയും പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്. ഇന്ത്യയിൽ തീവ്ര ഹിന്ദുത്വ പ്രസംഗങ്ങളും പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിനെതിരേയുള്ള അതിക്രമങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2025ൽ മാത്രം എഴുനൂറിലധികം അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു…
Read More