അഫീലിന്റെ ജീവനെടുത്തത് ഡോക്ടര്‍മാരുടെ അനാസ്ഥയോ ! ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിനെതിരേ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണം…

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനെതിരേ ഹാമര്‍ തലയില്‍ വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി അഫീലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഘാടകരുടെ ഭാഗത്തു വീഴ്ചയുണ്ടായത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് മകന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പിതാവ് ജോണ്‍സണ്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗവും അനസ്തേഷ്യ വിഭാഗവും തമ്മില്‍ തര്‍ക്കിച്ച് സമയം പാഴാക്കിയതാണ് കാര്യങ്ങള്‍ കുട്ടിയുടെ മരണത്തിലേക്കു നയിച്ചതുമെന്നും മാതാപിതാക്കള്‍ പറയുന്നു. ജനറല്‍ സര്‍ജന്മാരുടെ നിരന്തര സമ്മര്‍ദഫലമായാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു കൊണ്ടുപോയത്. അഡ്മിറ്റ് ചെയ്താല്‍ മാത്രമേ ന്യൂറോയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കൂ എന്നു വാശിപിടിച്ചതുകൊണ്ട് നാലുമണിക്കൂറോളം ഐ.പി. അഡ്മിഷന്‍ കിട്ടാതെ കാഷ്വാലിറ്റിയില്‍ കിടന്നു. ശസ്ത്രക്രിയ നടത്തി 17 ദിവസങ്ങള്‍ക്കുശേഷം കുട്ടി മരിച്ചു. ശസ്ത്രക്രിയയ്ക്കിടയില്‍ പരിചയക്കുറവുള്ള…

Read More