സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ പ്രാ​യ​ത്ത​ട്ടി​പ്പ് എ​ല്ലു​പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ്യാ​ജ പ്രാ​യം കാ​ണി​ച്ച് മ​ത്സ​രി​ച്ച​താ​യി തെ​ളി​ഞ്ഞു. 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ മ​ത്സ​രി​ക്കു​ന്ന സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​ര​ത്തി​ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 15-നും 18-​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടെ​ന്നാ​ണ് എ​ല്ലു​പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​ബ് ജൂ​നി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കോ​ട്ട​യം കോ​രു​ത്തോ​ട് സ്കൂ​ളി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മ​ത്സ​രാ​ർ​ഥി​ക്ക് ര​ണ്ട് ആ​ധാ​ർ കാ​ർ​ഡു​ക​ളും ര​ണ്ടു വ്യ​ത്യ​സ്ത ജ​ന​ന​ത്തീ​യ​തി ഉ​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ത്‌‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​നി​ൽ 2012ലെ ​ജ​ന​ന​ത്തീ​യ​തി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​വി​ടെ 2014ലെ…

Read More