സെ​ർ​ബി​യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ‘സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്’ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി; ​പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ന്ന് അ​ല​ക്സാ​ണ്ട​ർ വു​ചി​ച്ച്

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ അ​ട്ടി​മ​റി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി അ​ല​ക്സാ​ണ്ട​ർ വു​ചി​ച്ച് പെ​ട്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം സ​മ്മ​തി​ച്ചു. വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​നി​ര​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ‘സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്’ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തി​രി​ച്ചെ​ത്താ​മെ​ന്ന വു​ചി​ച്ചി​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് ഇ​വി​ടെ തി​രി​ച്ച​ടി​യാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ൽ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് വു​ചി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​പ​രാ​ജ​യ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ല്ല. ഏ​ക​ദേ​ശം 65 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള സെ​ർ​ബി​യ​യി​ൽ പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക്ക് 20 ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി സെ​ർ​ബി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്ന വു​ചി​ച്ചി​ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സ​ർ​ക്കാ​രി​നെ​തി​രെ…

Read More