രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-3;അലർജിക്കു കാരണമായവയെ ഒഴിവാക്കാം

  ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി നീ​ര്, ചു​വ​പ്പ്‌, നി​റ​വ്യ​ത്യാ​സം, ചൊ​റി​ച്ചി​ല്‍ എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി പ്ര​തി​ക​ര​ണ​മാ​ണ് അനാ​ഫൈ​ല​ക്സി​സ്. അ​ത്‌ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​ക​യും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. രോഗനിർണയംരോ​ഗി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ​യും ശാ​രീ​രി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ​യുമാണ് അലർജി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്നത്. നി​ര്‍​ദ്ദി​ഷ്ട രോ​ഗ​കാ​രി​ക​ളെ തി​രി​ച്ച​റി​യു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തെ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഉ​റ​പ്പി​ക്കാനും രോ​ഗ​നി​ര്‍​ണ​യം ഉ​റ​പ്പി​ക്കാനും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കാനും സാ​ധി​ക്കും. അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​ക്കാ​രാ​യ​വ​യെ ക​ണ്ടെ​ത്താ​ന്‍ പ​ല​ത​ര​ത്തി​ലു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ത്വ​ക്കി​ന്‌ മു​ക​ളി​ല്‍ ചെ​യ്യു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും (Skin prick tests, Scratch tests) അ​ല​ര്‍​ജി​ ചികിത്സയിൽ പ്രാ​വീ​ണ്യമു​ള്ള ഡോ​ക്ട​ര്‍ പ​റ​ഞ്ഞു​ത​രു​ന്ന​താ​ണ്. രോ​ഗി​ക​ള്‍ പു​തി​യ വീ​ട്ടി​ലേ​ക്കോ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലേ​ക്കോ മാ​റു​ക, തൊ​ഴി​ല്‍ സ്ഥ​ല​ങ്ങ​ള്‍ മാ​റ്റു​ക,വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ക (അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​ക), അ​വ​ര്‍ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​റ്റു​ക, പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ ആ​രം​ഭി​ക്കു​ക​യോ ചെ​യ്യു​ക (അ​ല്ലെ​ങ്കി​ല്‍ പു​ക​വ​ലി​യോ​ടു​ള്ള അ​വ​രു​ടെ എ​ക്സ്പോ​ഷ​ര്‍ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ങ്ങ​ളാ​ല്‍ മാ​റ്റ​പ്പെ​ടു​ക)…

Read More

രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?

ഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള സ​മ്പ​ര്‍​ക്കം അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​തെ ക​ട​ന്നു പോ​യേ​ക്കാം. കാ​ര​ണ​വും ഫ​ല​വും ത​മ്മി​ലു​ള്ള വ്യ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ചാ​ക്രി​ക അ​ല​ര്‍​ജി നി​ശ​ബ്ദ​വും തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​വു​മാ​ണ്. പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​വും രോ​ഗി​ക്ക്‌ താ​ല്‍​ക്കാ​ലി​ക​മാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ഭാ​വം ദോ​ഷ​ക​ര​മാ​യേ​ക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം.ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍,…

Read More

രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-1; അലർജി ഒരു തോന്നലാണോ?

ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്‌ അ​തി​സൂ​ക്ഷ്മ​മാ​യ ഒ​രു സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ്. അ​തി​നു​ള്ളി​ല്‍ ത​ന്നെ ജീ​വി​തം മ​ര​ണ​വു​മാ​യി സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും വ്യ​വ​സ്ഥി​തി​യി​ല്‍ ചി​ല സ​മ​യ​ത്ത്‌ വേ​ട്ട​ക്കാ​രാ​യും ചി​ല സ​മ​യ​ത്ത്‌ ഇ​ര​യാ​യും (പോ​ഷ​ക ഉ​റ​വി​ട​ങ്ങ​ള്‍) നി​ല​നി​ല്‍​ക്കു​ന്നു. നി​ര്‍​ജീ​വ​മാ​യ ജൈ​വ​വ​സ്തു​ക്ക​ളെ ഒ​രു പോ​ഷ​ക സ്രോ​ത​സാ​യി പ​രി​സ്ഥി​തി​യി​ലേ​ക്ക്‌ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​ന് സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ ഒ​രു പ്ര​ധാ​ന പ​ങ്ക്‌ വ​ഹി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഇ​ങ്ങ​നെ ഉ​ള്ള ആ​തി​ഥ്യ​ക്ഷേ​മ​ത്തി​നു​ള്ള ഉ​ത്ക​ണ്ഠ​യ്ക്കു​ള്ള ക​ഴി​വ്‌ സൂ​ക്ഷ്മാ​ണു​ക്ക​ള്‍​ക്ക്‌ ഇ​ല്ല. ഒ​രു ജീ​വി​യു​ടെ ജീ​വി​ത​കാ​ല​ത്ത്‌ അ​ത്ത​രം പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ്‌ ന​ല്കു​ക എ​ന്ന​താ​ണ് ശ​രീ​ര പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ (Immune System) ജോ​ലി. കൂ​ടാ​തെ, രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ക എ​ന്ന​താ​ണ്. അ​താ​യ​ത്‌, ആ​വാ​സ​ ​വ്യ​വ​സ്ഥ​യ്ക്കു​ള്ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന വി​വി​ധ വ​സ്തു​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ്ര​യോ​ജ​ന​ക​ര​വു​മാ​യ​വ​യും എന്നു ത​രം തി​രി​ക്കു​ക. ഈ ​പ്ര​ക്രി​യ​യ്ക്ക്‌ പ്ര​ധാ​ന​മാ​യ ഒ​രു ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ സ്വ​ന്തം കോ​ശ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു​ള്ള വ​സ്തു​ക്ക​ളേ​യും…

Read More