രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?

ഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള സ​മ്പ​ര്‍​ക്കം അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​തെ ക​ട​ന്നു പോ​യേ​ക്കാം.

കാ​ര​ണ​വും ഫ​ല​വും ത​മ്മി​ലു​ള്ള വ്യ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ചാ​ക്രി​ക അ​ല​ര്‍​ജി നി​ശ​ബ്ദ​വും തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​വു​മാ​ണ്.

പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​വും രോ​ഗി​ക്ക്‌ താ​ല്‍​ക്കാ​ലി​ക​മാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ഭാ​വം ദോ​ഷ​ക​ര​മാ​യേ​ക്കാം.

ഏതു ഭാഗത്തെയും ബാധിക്കുമോ?
അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം.ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍, ഒ​രു പ്ര​ധാ​ന ബ​ന്ധം പ്ര​തീ​ക്ഷി​ക്കാം.

അ​ത്‌ വാ​സ്ത​വ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ദ്രി​യ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾക്ക്‌ രോ​ഗി​ക​ള്‍ പെ​ട്ടെ​ന്നു തന്നെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ്. അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​ള​രെ വി​ശാ​ല​മാ​ണ്. ഇ​ത്‌ ശ​രീ​ര​ത്തി​ന്‍റെ ഏ​തു ഭാഗ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കു​ട്ടി​ക​ളി​ല്‍ ജ​ല​ദോ​ഷ​ത്തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്‌. ഈ ​ജ​ല​ദോ​ഷ​ങ്ങ​ളി​ല്‍ 50%വും ​അ​ല​ര്‍​ജി മൂ​ല​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്‌. മൂ​ക്ക്‌, ചെ​വി, അ​ണ്ണാ​ക്ക്‌ അ​ല്ലെ​ങ്കി​ല്‍ തൊ​ണ്ട​യി​ലെ ചൊ​റി​ച്ചി​ല്‍, തു​മ്മ​ല്‍, മൂ​ക്കൊ​ലി​പ്പ്‌, മൂ​ക്ക​ട​പ്പ്‌, കൂ​ർ​ക്കം​വ​ലി, വാ​യ തു​റ​ന്നു​ള്ള ശ്വ​സ​നം, സൈ​ന​സ്‌ മൂ​ല​മു​ള്ള ത​ല​വേ​ദ​ന, ചെ​വി അ​ട​പ്പ്‌, ചെ​വി വേ​ദ​ന, ചു​മ, ഇ​ട​യ്ക്കി​ട​യ്ക്കു​ള്ള തൊ​ണ്ട കാ​റ​ല്‍, ഉ​ണ​ങ്ങി​യ ചു​മ, ഉ​റ​ക്കാ​കു​റ​വ്‌, അ​തു​മൂ​ലം പ​ക​ല്‍ സ​മ​യ​ത്തു​ള്ള ക്ഷീ​ണം എ​ന്നി​വ അലർജിക് റിനൈറ്റിസിന്‍റെ ( Rhinitis) ​ചി​ല ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ആ​സ്ത​്മ, ശ്വാ​സം​മു​ട്ടൽ എ​ന്നി​വ​യ്ക്കും മൂ​ലകാ​ര​ണം അ​ല​ര്‍​ജി ത​ന്നെയാണ്.

മൂക്കിലെ ചൊറിച്ചിൽ
മൂ​ക്കി​ലെ ചൊ​റി​ച്ചി​ല്‍ കാ​ര​ണം കു​ട്ടി​ക​ള്‍ സാ​ധാ​ര​ണ​യാ​യി മൂ​ക്ക്‌ മു​ക​ളി​ലേ​ക്ക്‌ തി​രു​മ്മു​ന്നു. ഇ​തി​നെ “അ​ല​ര്‍​ജി സ​ല്യൂ​ട്ട്‌” എ​ന്ന്‌ വി​ളി​ക്കു​ന്നു. ഇ​ത്‌ മൂ​ക്കി​ന്‌ കു​റു​കെ തി​ര​ശ്ചീ​ന​മാ​യ ചു​ളി​വ്‌ ഉ​ണ്ടാ​ക്കു​ന്നു.

ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചി​ല ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍, അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ദേ​ഹ​ത്തു​ള്ള ചൊ​റി​ച്ചി​ല്‍, നാ​വ്‌ വീ​ര്‍​ത്തു വ​രി​ക, തു​മ്മ​ല്‍, ശ്വാ​സ ത​ട​സ്സം, വ​യ​റു​വേ​ദ​ന, ഛര്‍​ദി, വ​യ​റി​ള​ക്കം, ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞു പോ​വു​ക എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം.

ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​വ ജീ​വ​നു‌ഭീ​ഷ​ണി ആ​വു​ന്ന നി​ല​യി​ലേ​ക്കും എ​ത്തി​യേ​ക്കാം.

(തുടരും)

വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്‍റ് ഇഎൻടി സർജൻ
ലൂർദ് ആശുപത്രി എറണാകുളം
ഫോൺ: 91 91771 46998

Related posts

Leave a Comment