പാട്ടുസീനില്‍ അയാള്‍ ശരീരത്തിലേക്ക് ഇഴുകിച്ചേര്‍ന്നു; നിന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു; മീ ടു ആരോപണവുമായി ധനുഷിന്റെ സിനിമയില്‍ നായികയായ അമൈറ ദസ്തര്‍…

മുംബൈ: തനുശ്രീ ദത്തയില്‍ നിന്നു കത്തിപ്പടര്‍ന്ന മീടു ക്യാമ്പയ്‌ന്റെ രണ്ടാം എഡീഷന്‍ ദക്ഷിണേന്ത്യന്‍ സിനിമയെയും പ്രകമ്പനം കൊള്ളിക്കുകയാണ്. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമൈറാ ദസ്തറാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോള്‍ ഈ…

Read More