എനിക്ക് അയാളോടു കടുത്ത ഭ്രമമായിരുന്നു ! താന്‍ ആദ്യം പ്രണയിച്ചത് ഒരു ക്രിക്കറ്റ് താരത്തെയെന്ന് തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി; താരം പറഞ്ഞ പേരുകേട്ട് ഞെട്ടി ആരാധകര്‍

  ബാഹുബലി ഇറങ്ങിയതിനു ശേഷം പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുടെ എണ്ണം പതിന്മടങ്ങു വര്‍ധിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്നു തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടക്കാലത്ത് ഇവരുടെ വിവാഹം തീരുമാനിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി പ്രഭാസ് രംഗത്ത് വന്നതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. ബാഹുബലിയുടെ വിജയത്തിന് ശേഷം അടുത്ത ചിത്രമായ സഹോയില്‍ പ്രഭാസിനൊപ്പം നായികയായി അനുഷ്‌ക എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ചിത്രത്തിലെ നായികയായി ശ്രദ്ധ കപൂറാണ് എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വിശദീകരിക്കുകയായിരുന്നു. പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ജീവിതത്തിലും ഈ ജോഡികള്‍ ഒരുമിക്കണമെന്ന് അവരാഗ്രഹിക്കുന്നതും. എന്നാല്‍ തനിക്ക് മറ്റൊരാളോട് പ്രണയം തോന്നിയിരുന്നതായി ഇപ്പോള്‍ അനുഷ്‌ക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ വന്‍മതിലെന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയെ തോന്നിയിരുന്നുവെന്ന് അനുഷ്‌ക പറയുന്നു.…

Read More

‘സ്വീറ്റീ’ നീ നീയായിരിക്കുക; നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ അവിസ്മരണീയമാണ്; അനുഷ്‌കാ ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് ഉണ്ണിമുകുന്ദന്‍

ഇന്ത്യന്‍ സിനിമയിലെ ദേവസുന്ദരി അനുഷ്‌ക ഷെട്ടിക്ക് പിറന്നാള്‍ ആശംസകളര്‍പ്പിച്ച് ഉണ്ണിമുകുന്ദന്‍. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്‌കയുടെ പുതിയ ചിത്രം ബാഗമതിയില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. അനുഷ്‌കയുടെ 36-ാം പിറന്നാളായിരുന്നു ഇന്ന്. അനുഷ്‌കയോടൊത്ത് കേക്ക് മുറിക്കുന്ന ചിത്രവും ഒപ്പം പിറന്നാള്‍ ആശംസയും ഉണ്ണിമുകുന്ദന്‍ നേര്‍ന്നിട്ടുണ്ട്. ‘സ്വീറ്റി/അനു, നിന്നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. നീ എങ്ങനെയുള്ള ആളാണോ അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്‌ക ജീവിതത്തില്‍ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. നിന്റെ ശുഭാപ്തി വിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകര്‍ന്നുനല്‍കൂ. ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു.’ – ഉണ്ണിമുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജി.അശോക് സംവിധാനം ചെയ്യുന്ന ബാഗ്മതിയില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ജയറാം, ആശാ ശരത്…

Read More