പെ​ണ്‍​കു​ട്ടി വി​വാ​ഹാ​ഭ്യാ​ര്‍​ഥ​ന നി​ര​സി​ച്ചു ! കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ വീ​ട്ടി​ല്‍ ക​യ​റി​വെ​ട്ടി യു​വാ​വ്; ചൂ​ല​ന്നൂ​രി​ല്‍ ന​ട​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം…

വി​വാ​ഹാ​ഭ്യാ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ യു​വാ​വ് വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ചൂ​ല​ന്നൂ​രി​ലാ​ണ് സം​ഭ​വം. കി​ഴ​ക്കു​മു​റി കൊ​ഴു​ക്കു​ള്ളി​പ​ടി മ​ണി (56), ഭാ​ര്യ സു​ശീ​ല (52), മ​ക​ന്‍ ഇ​ന്ദ്ര​ജി​ത്ത് (20), മ​ക​ള്‍ രേ​ഷ്മ (22) എ​ന്നി​വ​ര്‍​ക്കാ​ണു വെ​ട്ടേ​റ്റ​ത്. മ​ണി​യെ​യും സു​ശീ​ല​യെ​യും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഇ​ന്ദ്ര​ജി​ത്തി​നെ​യും രേ​ഷ്മ​യെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ഴു​ത്തി​നു താ​ഴെ സാ​ര​മാ​യി പ​രു​ക്കേ​റ്റ മ​ണി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മ​റ്റു മൂ​ന്നു പേ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​തി പ​ല്ലാ​വൂ​ര്‍ മാ​ന്തോ​ണി പ​റ​മ്പി​ല്‍ മു​കേ​ഷ് (35) ഒ​ളി​വി​ലാ​ണ്. വി​ഷു​ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണു സം​ഭ​വം. വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന കു​ടും​ബം നി​ഷേ​ധി​ച്ച​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ ജ​ന​ല്‍ വ​ഴി അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യും തു​ട​ര്‍​ന്നു വീ​ടി​നു തീ ​വ​യ്ക്കു​ക​യും…

Read More

14ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നു കൊതിക്കുന്നവര്‍ ശ്രദ്ധിക്കുക ! ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ അപ്രഖ്യാപിത അടിയന്തരവസ്ഥയായിരിക്കും; മിക്കവാറും ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വരും…

മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ തീരാന്‍ ഇനി നാലഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോള്‍ പലരുടെയും വിചാരം ഏപ്രില്‍ 14നു ശേഷം പഴയതു പോലെ ഇറങ്ങി നടക്കാമെന്നാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് ലോക്ക് ഡൗണ്‍ നീട്ടുമെന്നു തന്നെയാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്‌ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്നാണ് മോദി നല്‍കുന്ന സൂചന. ഒരു പക്ഷെ ഒരു ദേശീയ അടിയന്തരാവസ്ഥയായിരിക്കും വരാന്‍ പോകുന്നത്. എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാനുള്ള…

Read More

ദിവസം പത്ത് മിനിറ്റ് വച്ച് 50000 പ്രവര്‍ത്തകര്‍ പീപ്പിള്‍ കണ്ടാല്‍ നമുക്ക് ഒന്നാമതെത്താം ! ബാര്‍ക്ക് റേറ്റിംഗില്‍ പീപ്പിള്‍ ചാനലിനെ മുമ്പിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ സിപിഎമ്മിന്റെ വ്യാപക പ്രചരണം…

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധവുമെല്ലാം ചാനലുകള്‍ കൊയ്ത്താക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആര്‍എസ്എസ് ചാനലായ ജനം ടിവിയാണ്. വിശ്വാസികള്‍ക്കൊപ്പമെന്ന പേരില്‍ വിധിയ്ക്കെതിരെ നിന്ന ചാനല്‍ ഇപ്പോള്‍ ബാര്‍ക്ക് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്താണ്. മാതൃഭൂമിയെയും മനോരമയെയും പിന്തള്ളി ഏഷ്യാനെറ്റിന്റെ ഇംപ്രഷന് അടുത്തെത്താന്‍ ജനം ടിവിക്ക് കഴിഞ്ഞു. എന്നാല്‍ ഇടത് വാര്‍ത്താ ചാനലായ പീപ്പിള്‍ ആകട്ടെ നിലവില്‍ ആറാം സ്ഥാനത്താണ്. ഇപ്പോഴിതാ പീപ്പിളിനെ മുന്നിലെത്തിക്കാന്‍ ഫേസ്ബുക്കില്‍ സിപിഎമ്മിന്റെ വ്യാപക പ്രചരണം നടക്കുകയാണ്. പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച പോസ്റ്റുകള്‍ വലിയ തോതില്‍ പ്രത്യക്ഷമാകുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ കുറച്ച് നേരമെങ്കിലും പീപ്പിള്‍ ചാനല്‍ കണ്ടാല്‍ ചാനല്‍ മുന്നില്‍ വരുമെന്നാണ് പോസ്റ്റുകളുടെ ഉള്ളടക്കം. ഒരു ദിവസം പത്ത് മിനിട്ട് നേരമെങ്കിലും പ്രവര്‍ത്തകര്‍ പീപ്പിള്‍ ചാനല്‍ കണ്ടാല്‍ ചാനല്‍ റേറ്റിംഗില്‍ ഒന്നാമതെത്തുമെന്നാണ് പാര്‍ട്ടി അണികള്‍…

Read More