വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ഒ​രു ക​രാ​റു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് പാ​ർ​ട്ടി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ, സ​ർ​ക്കാ​ർ കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ജി​എ​ൻ​എ​യു​മാ​യി ഒ​രു ക​രാ​റു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഹി​മാ​ച​ൽ വൈ​ദ്യു​തി​യി​ൽ നി​ന്നും ജി​എ​ൻ​എ വൈ​ദ്യു​തി​യി​ൽ നി​ന്നും ര​ണ്ട് പ്രൊ​പ്പോ​സ​ലു​ക​ളാ​ണ് വ​ന്ന​തെ​ന്നും കൂ​ട്ട​ത്തി​ൽ ലാ​ഭ​ക​ര​മെ​ന്ന നി​ല​യി​ലാ​ണ് ജി​എ​ൻ​എ എ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വൈ​ദ്യു​തി വാ​ങ്ങ​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ല. നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ന​വം​ബ​ർ 30 മു​ത​ൽ ഡി​സ​സം​ബ​ർ 10 വ​രെ നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രാ​നും തീ​രു​മാ​ന​മാ​യി. ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ഉ​ണ്ട്; സ​ർ​ക്കാ​ർ കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു: പി. ​ജ​യ​രാ​ജ​ൻ പ​ത്ത​നം​തി​ട്ട: ജി​എ​ന്‍​എ ക​രാ​റി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ന്‍. വൈ​ദ്യു​തി മ​ന്ത്രി​യെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​ണ്ടാ​യി​ട്ടും കൃ​ത്രി​മ​മാ​യ വൈ​ദ്യു​തി​ക്ഷാ​മം സൃ​ഷ്ടി​ച്ചെ​ന്നും ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ചു. മു​ന്ന​ണി​ഭ​ര​ണ​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍ പാ​ലി​ച്ചി​ല്ലെ​ന്നും…

Read More