തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിലെ അതൃപ്തിക്ക് പരിഹാരമായില്ല. സീറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടുമായി കെ.സുധാകരനും അടൂര്‍ പ്രകാശും സമ്മര്‍ദം തുടരുന്നു.തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ദോഷം ഉണ്ടാകുമെന്നും കൂടാതെ ലോക്സഭാ അംഗത്വം രാജിവയ്ക്കുമെന്നുമാണ് സുധാകരന് ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.ഇന്നലെ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും സുധാകരന് തന്റെ നിലപാടില്‍ നിന്നു പിന്നോട്ടുപോകാന്‍ തയാറായിട്ടില്ല. അടൂര്‍ പ്രകാശും സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നതിനാല് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത് വിലങ്ങുതടിയായി മാറിയിട്ടുണ്ട്. എല്‍ഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടു പോകവെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും സ്വാര്‍ഥ താത്പര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പിണറായി ഭരണത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വേണ്ടി ചെയ്യാന്‍ തയാറായി നില്ക്കുമ്പോള്…
Read MoreTag: adoor prakash
ദിലീപിന് കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നീതി കിട്ടി; നടനുമായി അടുത്ത ബന്ധമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. നടനുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ്. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് 101 ശതമാനം വിജയ പ്രതീക്ഷയിലാണെന്നും അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും അടൂർ പ്രകാശ്. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും. സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനറെന്ന നിലയില്‍ നീങ്ങുന്നത്.
Read Moreഒരു മുഴം മുമ്പേ ! ഹൈക്കമാന്‍ഡ് തീരുമാനം വരുന്നതിനു മുമ്പേ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ്; ആറ്റിങ്ങലില്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായി…
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05ന് ഫേസ്ബുക്കിലൂടെയാണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചതായി അടൂര്‍ പ്രകാശ് അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന്‍ സമയമായെന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ്. ഔദ്യോഗികപ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകുമെന്നാണ് വിവരം. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം’ വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നില്ക്കുമ്പോള് ജനം ചെകുത്താനും കടലിനും നടുവിലാണ്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പെന്നു അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞു.
Read More