കൊച്ചി സിനഗോഗ് ആക്രമണത്തിനു പിന്നിൽ പാക് ചാരസംഘടന?

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ക​ട​വു​ഭാ​ഗം സി​ന​ഗോ​ഗ് ആ​ക്ര​മ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പു​ത്ത​ന്‍​കു​രി​ശ് ഐ​ക്ക​ര​നാ​ട് സ്വ​ദേ​ശി എ​ബി​ന്‍ ബി. ​പോ​ളി​ന് സി​ന​ഗോ​ഗ് തീ ​കൊ​ളു​ത്തി ന​ശി​പ്പി​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ പാ​ക്കി​സ്ഥാ​ന്‍ ബോ​സ് പ്ര​തി​ക്ക് ആ​യു​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​യും ആ​സൂ​ത്ര​ക​നും ന​ട​ത്തി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ചാ​റ്റി​ന്‍റെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ബോ​സ് എ​ന്ന​യാ​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണു പ്ര​തി പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. യ​ഹൂ​ദ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ളും വി​ദേ​ശ​ബ​ന്ധ​മു​ള്ള ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ മ​റ്റൊ​രാ​ളെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ആ​യു​ധം വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ ന​ട​ത്തി​യ ചാ​റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. വാ​ഗ്ദാ​നം ചെ​യ്ത 10 ല​ക്ഷം രൂ​പ​യി​ല്‍…

Read More