കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണക്കേസില് അറസ്റ്റിലായ പുത്തന്കുരിശ് ഐക്കരനാട് സ്വദേശി എബിന് ബി. പോളിന് സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്റെ സൂത്രധാരനായ പാക്കിസ്ഥാന് ബോസ് പ്രതിക്ക് ആയുധങ്ങള് എത്തിച്ചുനല്കാന് നീക്കം നടത്തിയതായും കണ്ടെത്തല്. ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്റെ നിര്ണായക വിവരങ്ങള് പൊലിസ് കണ്ടെടുത്തു. ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്കിയിട്ടുള്ളത്. എന്നാല് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള് ഉള്പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില്നിന്നു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി ആശയവിനിമയം നടത്തിയ മറ്റൊരാളെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇവര് നടത്തിയ ചാറ്റില് പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയില്…
Read More