കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന നേ​താ​വാ‌​യ ത​നി​ക്ക് ആ​രു​ടെ​യും വ​ക്കാ​ല​ത്ത്ആ​വ​ശ്യ​മി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടെ​ങ്കി​ൽ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ര​ഹ​സ്യ​ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടെ​ങ്കി​ൽ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ആ​ണ​ത്ത​മു​ണ്ടെ​ങ്കി​ൽ ഇ​തൊ​ക്കെ പ​ര​സ്യ​മാ​യി പ​റ​യ​ണം. അ​ത​ല്ലേ അ​തി​ന്‍റെ ഒ​രു മ​ര്യാ​ദ. ര​ഹ​സ്യ​മാ​യി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ൻ എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ക എ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍റെ ചോ​ദ്യം.​സ​ർ​ക്കാ​രി​നെ​തി​രെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ടൂ​ർ പ്ര​കാ​ശ്, സ​ണ്ണി ജോ​സ​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ണി​ത്താ​ൻ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ഉ​ണ്ണി​ത്താ​നെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നു. നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ഡി​സി​സി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 1968ൽ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ താ​ൻ കോ​ൺ​ഗ്ര​സി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​ന്ന് ജ​നി​ച്ചി​ട്ടു​പോ​ലു​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More