കെ​പി​സി​സി​ക്കു പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​ൻ? ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വി​ന​യാ​യി പോ​റ്റി വി​വാ​ദം; ബെ​ന്നി ബെ​ഹ​നാ​നു സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥിപ്പട്ടി​ക​ക്കൊ​പ്പം പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​യും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി നേ​തൃ​ത്വം. പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ബെ​ന്നി ബെ​ഹ​നാ​നെ നി​യോ​ഗി​ക്കാ​നാ​ണു സാ​ധ്യ​ത. നി​ല​വി​ൽ പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യും ബെ​ന്നി ബെ​ഹ​നാ​നാ​ണ്. അ​തി​നാ​ൽ ത​ന്നെ മു​ൻ​ഗ​ണ​ന​യും ബെ​ന്നി ബ​ഹ​നാ​നാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തു​റ​ന്ന് വ്യ​ക്ത​മാ​ക്കി​യ ആ​ളാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ സ​ണ്ണി ജോ​സ​ഫി​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റാ​നാ​ണു തീ​രു​മാ​നം. ആ​ന്‍റോ ആ​ന്‍റ​ണി​യെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വി​വാ​ദം വി​നയാ​യെ​ന്നാ​ണു സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ അ​ധ്യ​ക്ഷ​നാ​കാ​ൻ സാ​ധ്യ​ത​യേ​റു​ന്ന​ത്. അ​തേ​സ​മ​യം, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ത്സ​രി​ക്കു​മോ അ​തോ പ​ക​രം പു​തി​യ അ​ധ്യ​ക്ഷ​ൻ വ​രു​മോ എ​ന്ന​തൊ​ക്കെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു ശ​രി​യ​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ട​ത്തു​ന്ന​ത് മി​ക​ച്ച പ്ര​ക​ട​ന​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി.​ഡി.…

Read More

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ; ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ കൊ​ടി​ക്കു​ന്നി​ലി​നോ ചു​മ​ത​ല ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​യെ​ല്ലാം മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ സ്ഥി​തി​ക്ക് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് മ​ത്സ​ര​രം​ഗ​ത്തേ​ക്ക്. സ​ണ്ണി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്പോ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള എം​പി ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ മാ​വേ​ലി​ക്ക​ര​യു​ടെ ലോ​ക്സ​ഭാം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നോ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​നം വൈ​കാ​തെ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്പോ​ൾ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ​ക്കു ന​ൽ​കു​ന്ന​താ​ണ് കീ​ഴ് വ​ഴ​ക്കം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സ​ണ്ണി ജോ​സ​ഫി​നൊ​പ്പം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന പേ​രു​ക​ളാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ​യും. സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും ജ​യി​ക്കു​ക​യും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക​യും ചെ​യ്താ​ൽ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ ചു​മ​ത​ല​യി​ൽ എ​ത്തു​ന്ന​യാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​ർ​ന്നേ​ക്കും. കെ​പി​സി​സി വ​ർ​ക്കിം​ഗ്…

Read More