കൊച്ചി: അനുവദനീയമായ പരിധിയില്‍ അധികം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കേരളത്തിലും വില്പനയ്ക്ക് എത്തുന്നുണ്ടെന്ന് ആരോപണം. പുതിയ വാഹനങ്ങള്‍ക്കു പോലും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് വില്‍ക്കുന്ന പെട്രോളിലെ എഥനോളിന്റെ അളവ് സര്‍ക്കാര്‍ ഇടപെട്ട് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അനുവദനീയമായ പരിധി 20 ശതമാനമാണെങ്കിലും 31.2 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയ്ക്കെത്തുന്നതായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സമാനമായ രീതിയില്‍ ഇന്ധന വില്‍പ്പന നടക്കുന്നുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിച്ചതോടെ വാഹനങ്ങളുടെ സുരക്ഷയെയും പ്രവര്‍ത്തനക്ഷമതയെയും കുറിച്ചുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്. ഇ20 പെട്രോളിന്റെ ഉപയോഗം എന്ജിന് തകരാറുകള്‍ക്ക് കാരണമാകുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഫ്യൂവല്‍ പമ്പ്, ഫ്യൂവല്‍ ഇന്‍ജക്ടര്‍ എന്നിവ തകരാറിലായി വാഹനങ്ങള്‍ വഴിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു. ഓ-റിങ്ങുകള്‍, ഗാസ്കറ്റുകള്‍ തുടങ്ങിയ…
Read More